സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​നെ​തി​രേ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Saturday, November 27, 2021 10:47 PM IST
കൊ​ട്ടാ​ര​ക്ക​ര: വ​നി​താ-​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് കോ​ള​ജി​ൽ സൈ​ക്കി​ൾ റാ​ലി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം, ലിം​ഗ വി​വേ​ച​നം എ​ന്നി​വ​യ്ക്കെ​തി​രെ ന​ട​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ൽ​ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര കു​ടും​ബ​കോ​ട​തി ജ​ഡ്ജ് ഹ​രി ആ​ർ ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എ​ല്ലാ​വ​ർ​ഷ​വും ന​വം​ബ​ർ 25 സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്ന​തി​നെ​തി​രെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നം ആ​ച​രി​ച്ചു വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
മ​ഹി​ളാ ശ​ക്തി​കേ​ന്ദ്ര, ജി​ല്ലാ നി​യ​മ​സേ​വ​ന അ​തോ​റി​റ്റി, എ​ൻ​എ​സ്എ​സ് കോ​ളേ​ജ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ബി​ജി. പി, ​പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജി​ജി പീ​റ്റ​ർ, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ പ്രി​ജി​ത് പി ​കെ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.