ക​ല്ല​ട ജ​ലോ​ത്സ​വ​ വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി
Sunday, November 28, 2021 11:39 PM IST
കു​ണ്ട​റ: 2019ലെ ​ക​ല്ല​ട ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചെ​റു​വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് തു​ക​യും സ​മ്മാ​ന​ത്തു​ക​യും ന​ൽ​കു​ന്ന​തി​ന് അ​ന്തി​മ തീ​രു​മാ​ന​മാ​യി. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
2019ലെ ​ക​ല്ല​ട ജ​ലോ​ത്സ​വ​ത്തി​ന് ശേ​ഷം ബോ​ണ​സ് -സ​മ്മാ​ന​ത്തു​ക ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വ​ള്ള​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ർ നി​ര​വ​ധി​ത​വ​ണ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ വ​ള്ള​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.
ഇ​തി​നി​ടെ വ​ള്ള​ങ്ങ​ൾ​ക്ക് കു​ടി​ശി​ക വ​രു​ത്തി​യ ബോ​ണ​സും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യു​ടെ വ​സ​തി​യി​ലേ​ക്ക് ക​ല്ല​ട ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​രും ബോ​ട്ട് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളും മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ നീ​ര​സം പ്ര​ക​ടി​പ്പി​ച്ച് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ വ​ള്ള​ങ്ങ​ളു​ടെ ബോ​ണ​സുമാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കാ​ര്യ​ങ്ങ​ളി​ലും മേ​ലി​ൽ ബ​ന്ധ​പ്പെ​ടി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന​തായി ​ബോ​ട്ട് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ല്ല​ട ബോ​ട്ട് ക്ല​ബ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് അ​ടൂ​രാന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ മ​ൺ​ട്രോ​തു​രു​ത്ത് വ​ള്ളം​ക​ളി പ​വ​ലി​യ​നി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യി​രു​ന്നു.
ദൃ​ശ്യാ​ഞ്ജ​ലി​ ബോ​ട്ട് ക്ലബിന്‍റെ പി.​ജി ക​രി​പ്പു​ഴ, വേ​ണാ​ട് ബോ​ട്ട് ക്ല​ബി​ന്‍റെ എ​ബ്ര​ഹാം മൂ​ന്ന് തൈ​ക്ക​ൽ, സ്പാ​ർ​ട്ട​ൻ​സ് ബോ​ട്ട് ക്ല​ബി​ന്‍റെ പു​ന്ന​ത്ര പു​ര​യ്ക്ക​ൽ തു​ട​ങ്ങി എ​ട്ടു​വ​ള്ള​ങ്ങ​ൾക്കാ​ണ് ബോ​ണ​സും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും തീ​രു​മാ​ന​മാ​യ​ത്.
ക​ളക്ടറേറ്റി ൽ ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സ​ബ്ക​ള​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ബി ​ജ​യ​ശ്രീ, എ​ഡിഎം ​സാ​ജി​ത ബീ​ഗം, ത​ഹ​സീ​ൽ​ദാ​ർ, മു​ൻ ത​ഹ​സി​ൽ​ദാ​ർ, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, മ​ൺ​ട്രോ​ത്തു​രു​ത്ത്, കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ൽ, സോ​മ​പ്ര​സാ​ദ് എം​പി യു​ടെ പ്ര​തി​നി​ധി ബാ​ബു കെ. ​പ​ന്മ​ന, കി​ഴ​ക്കേ​ക​ല്ല​ട സി​ഐ സു​ധി എ​സ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.