കാ​റി​ന് തീ ​പി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
Monday, November 29, 2021 10:38 PM IST
ച​വ​റ: ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ കാ​റി​ന് തീ ​പി​ടി​ച്ചു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.10 ഓ​ടെ​യാ​ണ് അ​പ​ക​ടം. ച​വ​റ തോ​ട്ടി​നു​വ​ട​ക്ക് പ്ര​തീ​ക്ഷ​യി​ൽ പ്ര​വീ​ണി​ന്‍റെ കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്.

കാ​റി​ന്‍റെ എ​ൻ​ജി​ൻ ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ ബാ​ങ്കി​ൽ വ​ന്ന ശേ​ഷം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ണ് കാ​റി​ൽ നി​ന്നും പു​ക​യും തീ ​യും ഉ​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ വി​വ​രം അ​റി​ഞ്ഞു ച​വ​റ ഫ​യ​ർ ഫോ​ഴ്സി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ക്ക​റി​യ അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി, സേ​നാം​ഗ​ങ്ങ​ളാ​യ ര​ഞ്ജീ​ഷ്, അ​നി​ൽ റോ​യ്, ബി​ജു, ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തീ ​അ​ണ​ച്ച​ത്. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​റി​ന് തീ ​പി​ടി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല.