വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൾ​ച്ച​റ​ൽ മീ​റ്റ് സ​മാ​പി​ച്ചു
Monday, November 29, 2021 10:38 PM IST
കൊ​ട്ടാ​ര​ക്ക​ര: വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ണ​ൽ ക​ൾ​ച്ച​റ​ൽ മീ​റ്റ് - വൈ​സ് ദ്രു​പ​ദ് 2021 മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൺ കെ ​സ​ക്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​റ്റാ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള വൈ​സ് മെ​ൻ പ്ര​സ്ഥാ​നം ചെ​യ്യു​ന്ന സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ.​എ​ൻ അ​യ്യ​പ്പ​ൻ, ജോ​യ്സ് ജേ​ക്ക​ബ്, പ്ര​ഫ. ജി.​ജേ​ക്ക​ബ്, ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, പ്ര​ഫ.​കെ.​ഒ. ജോ​ൺ​സ​ൺ, സ​തീ​ഷ് കു​മാ​ർ, എ​സ്. നാ​ഗ​രാ​ജ്, പ്ര​മോ​ദ് പ്ര​സ​ന്ന​ൻ, നേ​താ​ജി.​ബി.​രാ​ജേ​ന്ദ്ര​ൻ, സു​രേ​ഷ് കു​മാ​ർ, മാ​ത്യു വ​ർ​ഗീ​സ്, ബീ​ന ജോ​ർ​ജ്, ആ​ർ.​അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ന്യാ​കു​മാ​രി, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂ​റി​ൽ പ​രം ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ത്തു.