അ​ഞ്ച​ലി​ൽ അ​നു​മോ​ദ​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Monday, November 29, 2021 10:40 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ലി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ഞ്ച​ല്‍ റൂ​റ​ല്‍ പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന​യോ​ഗം പു​ന​ലൂ​ര്‍ എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​ര്‍​ക്കു​ള്ള അ​നു​മോ​ദ​നം, കോ​വി​ഡ്‌ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച റൂ​റ​ല്‍ പ്ര​സ്ക്ല​ബ് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​രെ ആ​ദ​രി​ക്ക​ല്‍, അം​ഗ​ങ്ങ​ള്‍​ക്കു​ള്ള തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു.
അ​ഞ്ച​ല്‍ ഹൗ​സിം​ഗ് ബോ​ര്‍​ഡ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ റൂ​റ​ല്‍ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശെ​ല്‍​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​ഞ്ജു രാ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി ​സ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ് ബൈ​ജു, അ​സീ​ന മ​നാ​ഫ്, സു​ജ സു​രേ​ന്ദ്ര​ന്‍, ടി ​ജ​യ​ന്‍, പി ​അ​നി​ല്‍​കു​മാ​ര്‍, ജി​ഷ് മു​ര​ളി എ​ന്നി​വ​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളാ​യ കു​മാ​രി ശ്രേ​യ ബി​നു, അ​ദ്വൈ​ത് സ​ത്യ​ന്‍, പ്ര​ദു​ല്‍ കെ ​പ്ര​തീ​ഷ് എ​ന്നി​വ​രെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്.