വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്
Tuesday, November 30, 2021 10:59 PM IST
പു​ന​ലൂ​ർ : മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യു​ണ​ലി​ന്‍റേ​യും ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പു​ന​ലൂ​ർ റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു.
വ​യോ​ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണാ​ർ​ഥം ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ക​യും ഇ​രു​പ​തി​ല​ധി​കം കേ​സു​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്തു. പു​ന​ലൂ​ർ മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യു​ണ​ൽ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ബി.​ശ​ശി​കു​മാ​ർ അ​ദാ​ല​ത്തി​ൽ പ​രാ​തി​ക​ൾ കേ​ൾ​ക്കു​ക​യും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​ക​യും ചെ​യ്തു.
വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു വേ​ണ്ടി തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ലും അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പു​ന​ലൂ​ർ റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ബി. ​ശ​ശി​കു​മാ​ർ അ​റി​യി​ച്ചു. പു​ന​ലൂ​ർ റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് ഷാ​ജി ബേ​ബി, സെ​ക്ഷ​ൻ ക്ല​ർ​ക്ക് ഗ്ലാ​ഡ്‌​വി​ൻ കെ.​എ​ബ്ര​ഹാം, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ര​ഞ്ജി​ത്.​എ​സ്, എ​ഫ്ആ​ർ​ഒ അ​ശ്വ​തി എ​ന്നി​വ​രും അ​ദാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ങ്കെ​ടു​ത്തു.