നി‍യുക്തി: മെ​ഗാ തൊ​ഴി​ല്‍മേ​ള 18ന്
Tuesday, November 30, 2021 11:09 PM IST
കൊല്ലം: ​ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മെ​ഗാ തൊ​ഴി​ല്‍ മേ​ള 'നി​യു​ക്തി’ 18ന് ​ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ളേ​ജി​ല്‍ ന​ട​ക്കും. 50 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള 2000 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ബാ​ങ്കിം​ഗ്, ഫി​നാ​ന്‍​സ്, അ​ക്കൗ​ണ്ട്‌​സ്, സെ​യി​ല്‍​സ്, മാ​ര്‍​ക്ക​റ്റിം​ഗ്, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, എ​ന്‍​ജി​നീ​യ​റി​ംഗ്, എ​ച്ച്ആ​ര്‍, ഐ​ടി, എ​ഡ്യൂ​ക്കേ​ഷ​ന്‍, ഹോ​സ്പി​റ്റാ​ലി​റ്റി, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍​സ്, ഓ​ട്ടോ​മൊ​ബൈ​ല്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.
പ്ല​സ് ടു ​അ​ല്ലെ​ങ്കി​ല്‍ ഐ​ടി​ഐ മി​നി​മം യോ​ഗ്യ​ത​യു​ള്ള 35 വ​യ​സ്സു വ​രെ​യു​ള്ള​വ​ര്‍​ക്കും ഏ​തു കോ​ഴ്‌​സി​നും അ​വ​സാ​ന വ​ര്‍​ഷം പ​ഠി​ക്കു​ന്ന​വ​ര്‍​ക്കും പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. 15ന​കം ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി അ​ഡ്മി​റ്റ് കാ​ര്‍​ഡു​മാ​യി ഹാ​ജ​രാ​കു​ന്ന​വ​ര്‍​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 9995794641, 8089419930, 8714835683 ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.