വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി
Thursday, December 2, 2021 10:46 PM IST
കൊല്ലം: കെ​എ​സ്​ഇ​ബി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള​ളി ആ​ദി​നാ​ട് വി​ല്ലേ​ജി​ൽ പു​ന്ന​ക്കു​ളം മു​റി​യി​ൽ അ​നി​താ ഭ​വ​ന​ത്തി​ൽ അ​നി​ൽ​കു​മാ​ർ(46) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
വൈ​ദ്യു​തി ചാ​ർ​ജി​ൽ കു​ടി​ശി​ഖ വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ചി​രു​ന്നു. കു​ടി​ശി​ഖ തു​ക അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് ലൈ​ൻ ക​ണ​ക്ട് ചെ​യ്യാ​ൻ എ​ത്തി​യ വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്ക​ര​നാ​യ ദി​ലീ​പി​നെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്.
ലൈ​ൻ ചാ​ർ​ജ് ചെ​യ്ത​തി​ന് ശേ​ഷം വൈ​ദ്യു​തി ല​ഭ്യ​ത പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ദി​ലീ​പി​നെ ഇ​യാ​ൾ അ​സ​ഭ്യം വി​ളി​ച്ച് കൊ​ണ്ട ് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടു കൊ​ണ്ട ിരു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ ത​ട​സ​പ്പെ​ടു​ത്തി ആ​ക്ര​മി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ഇ​യാ​ളെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്‌​​ഐ ജ​യ​ശ​ങ്ക​ർ, ധ​ന്യാ. കെ.​എ​സ്, ക​ലാ​ധ​ര​ൻ, എഎ​സ്​ഐ സ​ജി​കു​മാ​ർ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.