കെ​എം​എം​എ​ല്‍ 18.75 ല​ക്ഷം കൈ​മാ​റി
Thursday, December 2, 2021 11:16 PM IST
ച​വ​റ: ഖ​ന​ന മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള കെ​എം​എം​എ​ല്ലി​ന്‍റെ വി​ഹി​തം 18.75 ല​ക്ഷം രൂ​പ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് കെ​എം​എം​എ​ല്‍ ഫി​നാ​ന്‍​സ് ഹെ​ഡ് അ​നി​ല്‍​കു​മാ​ര്‍ കൈ​മാ​റി. മൈ​നി​ംഗ് ഏ​രി​യ വെ​ല്‍​ഫ​യ​ര്‍ ബോ​ര്‍​ഡ് ഫ​ണ്ടി​ലേ​ക്കു​ള്ള 2021ലെ ​ക​മ്പ​നി​യു​ടെ വി​ഹി​ത​മാ​ണ് കൈ​മാ​റി​യ​ത്.
എ​ല്ലാ വ​ര്‍​ഷ​വും ഈ ​തു​ക ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മൈ​നി​ംഗ് ഏ​രി​യ വെ​ല്‍​ഫ​യ​ര്‍ ബോ​ര്‍​ഡി​ന് കെ​എം​എം​എ​ല്‍ കൈ​മാ​റു​ന്നു​ണ്ട്. കൂ​ടാ​തെ എ​ല്ലാ​വ​ര്‍​ഷ​വും ജി​ല്ലാ മി​ന​റ​ല്‍​ഫ​ണ്ടി​ലേ​ക്കും നാ​ഷ​ണ​ല്‍ മി​ന​റ​ല്‍ എ​ക്‌​സ്‌​പ്ലൊ​റേ​ഷ​ന്‍ ഫ​ണ്ടി​ല​ക്കേും റോ​യ​ല്‍​റ്റി വി​ഹി​തം കെ​എം​എം​എ​ല്‍ ന​ല്‍​കി​വ​രു​ന്നു​ണ്ട്. 2021-22ലെ ​റോ​യ​ല്‍​റ്റി വി​ഹി​ത​മാ​യി ഇ​തു​വ​രെ 56 ല​ക്ഷം രൂ​പ​യും 2020-21ല്‍ 62 ​ല​ക്ഷം രൂ​പ​യും കെ​എം​എം​എ​ല്‍ ന​ല്‍​കി.
ക​മ്പ​നി​യു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വ​ര്‍​ഷ​വും മൂ​ന്നു​കോ​ടി​യോ​ളം രൂ​പ സി​എ​സ്ആ​ര്‍ ഫ​ണ്ടി​ന​ത്തി​ല്‍ കെ​എം​എം​എ​ല്‍ ചി​ല​വ​ഴി​ക്കു​ന്നു​ണ്ട്. ച​ട​ങ്ങി​ല്‍ മി​ന​റ​ല്‍ സ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റ് ഹെ​ഡ് ടി. ​കാ​ര്‍​ത്തി​കേ​യ​ന്‍, അ​ക്കൗ​ണ്ട്‌​സ് മാ​നേ​ജ​ര്‍ ബി. ​പ്ര​ദീ​പ്കു​മാ​ര്‍, പേ​ഴ്‌​സ​ണ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ മാ​നേ​ജ​ര്‍ സി.​പി. ഹ​രി​ലാ​ല്‍, പി.​ആ​ര്‍.​ഒ പി.​കെ. ഷ​ബീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.