ചെ​മ്മ​ക്കാ​ട് ദേ​വാ​ല​യ​ത്തി​ൽ പാ​ദു​കാ​വ​ൽ തി​രു​നാ​ളിന് നാളെ ​കൊ​ടി​യേ​റും
Friday, January 14, 2022 11:16 PM IST
കു​ണ്ട​റ: ചെ​മ്മ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ.​അ​രു​ൺ​ആ​റാ​ട​ൻ​പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. 23ന് ​സ​മാ​പി​ക്കും.​തു​ട​ർ​ന്ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​സ് തോ​മ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.​ ഫാ. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല,ലി​റ്റി​നി,നൊ​വേ​ന,ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം എ​ന്നി​വ​യു​ണ്ടാ​കും.

17 മു​ത​ൽ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന​ ദി​വ്യ​ബ​ലി​ക്കും വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ഫാ. ​ജോ​ളി എ​ബ്ര​ഹാം, ഫാ.​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ജോ​ൺ പോ​ൾ, ഫാ. ​ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ​ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

22ന് ​രാ​വി​ലെ 7.30ന് ​ദി​വ്യ​ബ​ലി​യും കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ​ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും​ന​ട​ക്കും. ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ​ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ . ​ഡെ​ന്നീ​സ് പ്ര​വീ​ൺ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ 22ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ സ​മാ​പ​ന സ​മൂ​ഹ​ബ​ലി​ക്ക് മോ​ൺ . ജോ​ൺ​സ​ൺ ​ജോ​സ​ഫ് പ്ര​ധാ​ന​ കാ​ർ​മി​ക​നാ​കും​. ഫാ.​അ​ഗ​സ്റ്റി​ൻ സേ​വ്യ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും ന​ട​ക്കും.