ഗാ​ര്‍​ഹി​ക മേ​ഖ​ല​യി​ലെ വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ശ​ക്ത​മാ​ക്കും
Friday, January 14, 2022 11:17 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ വൈ​ദ്യു​ത​അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് പ​രി​ശോ​ധ​ന​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ​ത​ല വൈ​ദ്യു​ത അ​പ​ക​ട​നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം.

കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര സ​ര്‍​ക്കി​ളു​ക​ളി​ലാ​യി ക​ഴി​ഞ്ഞ​വ​ര്‍​ഷം 31 വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി. ഏ​റെ​യും ഗാ​ര്‍​ഹി​ക മേ​ഖ​ല​യി​ലാ​ണ്. ഇ​രു​മ്പ് തോ​ട്ടി​യു​ടെ ഉ​പ​യോ​ഗം, ലൈ​സ​ന്‍​സി​ല്ലാ​ത്ത കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം, നി​ല​വാ​ര​മി​ല്ലാ​ത്ത വ​യ​റി​ങ്, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ അ​ശ്ര​ദ്ധ, ഇ​എ​ല്‍​സി​ബി ഒ​ഴി​വാ​ക്കു​ന്ന​ത് എ​ന്നി​വ അ​പ​ക​ട​കാ​ര​ണ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കേ​ബി​ള്‍ ടി​വി സ്ഥാ​പ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​ത പോ​സ്റ്റു​ക​ള്‍ വ​ഴി കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തും അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളെ ഇ​തി​നാ​യി നി​യോ​ഗി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കും. വൈ​ദ്യു​ത ക​മ്പി​യി​ല്‍ ത​ട്ടി​നി​ല്‍​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ മു​റി​ച്ച് മാ​റ്റു​ന്ന​തി​നും ഭൂ​ഗ​ര്‍​ഭ കേ​ബി​ളു​ക​ള്‍ ഉ​ള്ള​യി​ട​ങ്ങ​ളി​ലെ സു​ര​ക്ഷി​ത​മാ​യ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നും ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റേ​റ്റ് എ​ന്നി​വ​രു​ടെ സം​യു​ക്ത ന​ട​പ​ടി ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. എ​ഡിഎ​മ്മിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വൈ​ദ്യു​ത ബോ​ര്‍​ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍​മാ​ര്‍, പോ​ലീ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.