ആർ. ബാലകൃഷ്ണപി​ള്ള​യു​ടെ പ്ര​തി​മ: സ്ഥ​ലം വി​ട്ടു ന​ൽ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന്
Saturday, January 15, 2022 10:38 PM IST
കൊട്ടാരക്കര: ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ പ്ര​തി​മ ​നി​ർ​മാ​ണ​ത്തി​ന് വ​സ്തു വി​ട്ടു​ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ (ബി ) ​കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്ത​രി​ച്ച കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ളയു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​തി​ന് കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ലു​ള്ള കെ​എ​സ്ടി​പി വ​ക സ്ഥ​ലം അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന​തി​ന് അ​പേ​ക്ഷ ന​ൽ​കി നാ​ളി​തു​വ​രെ ആ​യി​ട്ടും സ്ഥ​ലം വി​ട്ടു ന​ൽ​കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. സ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ച്ച് വ​സ്തു​ വി​ട്ടു​ന​ൽ​കാ​ൻ ഉ​ട​ൻ തീ​രു​മാ​നം ഉ​ണ്ടാ​ക​ണം​മെ​ന്ന് പാ​ർ​ട്ടി കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ട്ടി സ്വ​ന്തം നി​ല​യി​ൽ ആ​ണ് പ്ര​തി​മ നി​ർമാ​ണം ന​ട​ത്തു​ന്ന​ത്. പി​ഡ​ബ്ല്യൂഡി ​ഡി​പ്പാ​ർ​ട്മെ​ന്‍റിലെ ​കാ​ല​താ​മ​സം ആ​ണ് പ്ര​തി​മ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ത​ട​സമാ​യി​ട്ടു​ള്ള​ത്. എ​ത്ര​യും വേ​ഗം വ​സ്തു ലഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെ​ന്ന് യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കെ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. യോ​ഗം പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജു ഉ​ത്ഘാ​ട​നം ചെ​യ്തു. ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്, ഷു​ഗു. സി. ​തോ​മ​സ്, തൃ​ക്ക​ണ്ണ​മം​ഗ​ൽ ജോ​യി കു​ട്ടി, നീ​ലേ​ശ്വ​രം ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ ​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, കൃ​ഷ്ണ​ൻ കു​ട്ടി നാ​യ​ർ,സ​ബാ​ഷ് ഖാ​ൻ, വ​ന​ജ രാ​ജീ​വ് തു​ട​ങ്ങിയ​വ​ർ പ്രസംഗിച്ചു.

ഭാ​ര​വാ​ഹി​കളായി കെ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ-പ്ര​സി​ഡ​ന്‍റ്, സ​ബാ​ഷ് ഖാ​ൻ-വൈ​സ് പ്ര​സി​ഡ​ന്‍റ്, നീ​ലേ​ശ്വ​രം ഗോ​പാ​ല​കൃ​ഷ്ണ​ൻ, ക​രീം, പ്രി​ൻ​സ്-സെ​ക്ര​ട്ട​റിമാ​ർ, ശ​ര​ത് ച​ന്ദ്ര​ൻ-ട്ര​ഷ​റ​ർ തു​ട​ങ്ങിയ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.