ഇ.​ബാ​ലാ​ന​ന്ദ​ൻ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 19 ന്
Saturday, January 15, 2022 10:41 PM IST
കൊ​ല്ലം: സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​മാ​യി​രു​ന്ന ഇ. ​ബാ​ലാ​ന​ന്ദ​ൻ സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 19 - ന് ​കാ​വ​നാ​ട് കോ​ർ​പ്പ​റേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.

മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് പാ​ലൊ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പു​ര​സ്കാ​ര ജേ​താ​വ്. ദൃ​ശ്യ മാ​ധ്യ​മ പു​ര​സ്കാ​രം ആ​ർ.​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ​ക്കും സ​മ്മാ​നി​ക്കും.രാ​വി​ലെ 10.30 ന് ​ഇ. ബാ​ലാ​ന​ന്ദ​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്റ് ആ​ർ.​ഷാ​ജി ശ​ർ​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മു​ൻ മ​ന്ത്രി എം.​എ.​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്.​സു​ദേ​വ​ൻ, കെ.​വ​ര​ദ​രാ​ജ​ൻ, കെ.​സോ​മ​പ്ര​സാ​ദ് എം​പി, സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ, എം. ​നൗ​ഷാ​ദ് എം​എ​ൽ​എ, വി.​കെ.​അ​നി​രു​ദ്ധ​ൻ, എ​ക്സ്. ഏ​ണ​സ്റ്റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.