ഇ​ക്കോ ടൂ​റി​സം മേ​ഖ​ല രാ​ത്രി കൂ​രി​രു​ട്ടി​ല്‍
Monday, January 17, 2022 11:04 PM IST
തെ​ന്മ​ല : ഇ​ക്കോ ടൂ​റി​സം മേ​ഖ​ല രാ​ത്രി കൂ​രി​രു​ട്ടി​ല്‍. തെ​ന്മ​ല ഇ​ക്കോ ടൂ​റി​സം, ശെ​ന്തു​രു​ണി ഇ​ക്കോ ടൂ​റി​സം, പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ട്, ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി, തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വ ജി​ല്ല​യി​ല്‍ പ്രാ​ധാ​ന്യം അ​ര്‍​ഹി​ക്കു​ന്ന​തും ത​ന്ത്ര​പ്ര​ധാ​ന​വും ഏ​റ്റ​വു​മ​ധി​കം സു​ര​ക്ഷ ന​ല്‍​കേ​ണ്ട​തു​മാ​യ സ്ഥ​ല​മാ​ണ്.

എ​ന്നാ​ല്‍ ഈ ​പ്ര​ദേ​ശ​ത്തോ​ട് എ​ല്ലാ വി​ഭാ​ഗം അ​ധി​കാ​രി​ക​ളും മു​ഖം തി​രി​ക്കു​ക​യാ​ണ്. നി​ത്യേ​ന ഇ​വി​ടെ എ​ത്തു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ്. ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത വ​ലി​യ പ​രാ​തി​ക​ള്‍​ക്ക് ഇ​ട​യ​ക്കു​ന്ന​തി​നി​ടെ സ​ന്ധ്യ ക​ഴി​ഞ്ഞാ​ല്‍ ഇ​വി​ടെ കൂ​റ്റാ​കൂ​രി​രു​ട്ട് എ​ന്ന​താ​ണ് അ​വ​സ്ഥ.

പേ​രി​ന് വേ​ണ്ടി​പോ​ലും ഇ​വി​ടെ ലൈ​റ്റു​ക​ള്‍ ഒ​ന്നു​മി​ല്ല. ദി​ശാ​സൂ​ച​ന ബോ​ര്‍​ഡു​ക​ളി​ലോ, വ​ഴി​യോ​ര​ങ്ങ​ളി​ലോ ലൈ​റ്റു​ക​ള്‍ ഇ​ല്ല. ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ ലൈ​റ്റു​ക​ള്‍ ഒ​ഴി​ച്ചാ​ല്‍ ഇ​വി​ടെ മു​ഴു​വ​ന്‍ ഇ​രു​ട്ടി​ല്‍ ത​ന്നെ. ഇ​ട​യ്ക്കി​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​റ്റു​ക​ളി​ല്‍ നി​ന്നും മൊ​ബൈ​ല്‍​ഫോ​ണ്‍ ടോ​ര്‍​ച്ചു​ക​ളി​ല്‍ നി​ന്നു​മു​ള്ള വെ​ളി​ച്ച​ത്തി​ലു​മാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ അ​ട​ക്കം ഇ​വി​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്.

ഡാം ​ക​വ​ല​യി​ല്‍ മു​ന്‍ മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും തു​ക ചി​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് ആ​യി​രു​ന്നു ആ​കെ ഉ​ണ്ടാ​യി​രു​ന്ന വെ​ളി​ച്ച മാ​ര്‍​ഗം. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​ത് ച​ര​ക്ക് ലോ​റി ഇ​ടി​ച്ചു ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​ര്‍​ന്നു.

ഇ​ത് പു​ന​ര്‍ നി​ര്‍​മി​ക്ക​ണോ പ​ക​രം വെ​ളി​ച്ച സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അ​ട​ക്കം ആ​രും ത​യാ​റാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ വെ​ളി​വാ​ക്കു​ന്ന​ത്. ഡാം ​ക​വ​ല​യി​ല്‍ മാ​ത്ര​മ​ല്ല, ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന പ​ത​യി​ലും, ചു​റ്റു​മു​ള്ള മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ലും വ​സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​ഴി​വി​ള​ക്കു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും മി​ഴി​യ​ട​ച്ചി​ട്ടു നാ​ളു​ക​ള്‍ പി​ന്നി​ടു​ന്നു.

ധ​ന​മ​ന്ത്രി കെ.​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത് തെ​ന്മ​ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ള്‍ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കും എ​ന്ന് പ​റ​ഞ്ഞ് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം പോ​ലും ഒ​രു​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ല്‍ നി​ന്നു​മ​ട​ക്കം പ​രാ​തി​ക​ള്‍ പ്ര​വ​ഹി​ക്കു​മ്പോ​ഴും പ​ര​സ്പ​രം പ​ഴി​ചാ​രി ത​ല​യൂ​രു​ക​യാ​ണ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ചെ​യ്യു​ന്ന​ത്.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ക​ളു​ടെ വി​ക​സ​ന​ത്തി​ന് വ​ലി​യ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ല്‍ കേ​വ​ലം കു​റ​ച്ചു തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി എ​ങ്കി​ലും സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.