കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യ്ക്ക് വി​ജ​യ​പ​ഥം ബ്ലോ​ഗ്
Monday, January 17, 2022 11:08 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ കൊ​ട്ടാ​ര​ക്ക​ര വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന വി​ജ​യ​പ​ഥം പ്രൊ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ഗ് പ്ര​കാ​ശ​നം ചെ​യ്തു.

ഡ​യ​റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ ത​യാ​റാ​ക്കു​ന്ന വ​ർ​ക്ക് ഷീ​റ്റു​ക​ൾ, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ, മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​റു​ക​ൾ, ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ലൈ​വാ​യി കാ​ണു​ന്ന​തി​നു​ള്ള സം​വി​ധാ​നം തു​ട​ങ്ങി​യ​വ ബ്ലോ​ഗി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഠ​ന​ത്തി​ൽ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ ഉ​ന്ന​തി​യി​ൽ എ​ത്തി​ക്കു​വാ​നു​ള്ള മി​നി​മം ലെ​വ​ൽ ലേ​ണി​ങ് പ​ദ്ധ​തി​യും പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു​വ​രു​ന്നു.

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മി​ക​വു​ക​ളും ബ്ളോ​ഗി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും . ബ്ലോ​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര ഡി ​ഇ ഒ ​സു​രേ​ഷ് ബാ​ബു ആ​ർ. എ​സ് നി​ർ​വ​ഹി​ച്ചു. നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യ ഷി​നു. വി.​രാ​ജ് ആ​ണ് ബ്ലോ​ഗ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ, കൊ​ട്ടാ​ര​ക്ക​ര മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യ​ൽ, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ബി​ൻ പോ​ൾ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഷീ​ജ എ​സ്, ഡ​യ​റ്റ് ല​ക്ച​റ​ർ ദി​ലീ​പ്, വി​ജ​യ​പ​ഥം ക​ൺ​വീ​ന​ർ ദി​നേ​ശ് എ​സ്, ജോ​യി​ൻ ക​ൺ​വീ​ന​ർ ദി​ലീ​പ് കു​മാ​ർ.​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ഗി​ന്‍റെ വി​ലാ​സം: www.vijayapadam.blogspot.com