കോ​വി​ഡ് പ്ര​തി​രോ​ധ സ​ഹാ​യം സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​നം: എം​എ​ൽ​എ
Monday, January 17, 2022 11:09 PM IST
കൊ​ല്ലം: കോ​വി​ഡി​ന്‍റെ രൂ​ക്ഷ​ത​യി​ൽ വൈ​എം​സി​എ മൈ​നാ​ഗ​പ്പ​ള്ളി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ സ​ഹാ​യം സ​മൂ​ഹ​ത്തി​ന് വ​ലി​യ ആ​ശ്വ​സം പ​ക​ർ​ന്നു​വെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ.
മൈ​നാ​ഗ​പ്പ​ള്ളി വൈ​എം​സി​എ​യു​ടെ തൊ​ഴി​ൽ നൈ​പു​ണ്യ സെ​മി​നാ​ർ നി​ങ്ങ​ൾ അ​റി​യു​ക നി​ങ്ങ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചു ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​ർ ആ​യി വൈ​എം​സി​എ ബി​ൽ​ഡിം​ഗ്‌, എ​ഫ്എ​ൽ​ടി​സി ക​ൾ​ക്ക് സ​ഹാ​യം, ഭ​ക്ഷ​ണം, കി​റ്റ്, മ​രു​ന്നു​ക​ൾ, കോ​വി​ഡ് പോ​രാ​ളി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ​ക്ക് റി​ഫ്ര​ഷ്മെ​ന്‍റ്സ് എ​ന്നി​വ​യു​മാ​യി വൈ​എം​സി​എ മു​ന്നോ​ട്ടു വ​ന്ന​ത് കോ​വി​ഡ് ഭ​യം മാ​റ്റി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ൾ​ക്ക് വ​ലി​യ ഉ​ത്സാ​ഹം ഉ​ണ്ടാ​ക്കി​യെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

ഗ്രാ​മീ​ണ യു​വ​ജ​ന​ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ക​രി​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ വൈ​എം​സി​എ കേ​ര​ള റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് ജി ​ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​നാ​ഗ​പ്പ​ള്ളി പ്ര​സി​ഡ​ന്റ്‌ ഡോ. ​മാ​ത്യു ജോ​ൺ ക​ളീ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സെ​മി​നാ​റി​ൽ കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ തോ​മ​സ് അ​ല​ക്സാ​ണ്ട​ർ ക്ലാ​സ് ന​യി​ച്ചു.

സെ​ക്ര​ട്ട​റി സ​ക്ക​റി​യ ഐ, ​ട്ര​ഷ​റ​ർ കോ​ശി സ​ക്ക​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡേ​വി​ഡ് ഡാ​നി​യേ​ൽ, അ​ല​ക്സാ​ണ്ട​ർ വൈ​ദ്യ​ൻ, സി​ഡി​സി ഡ​യ​റ​ക്ട​ർ തോ​മ​സ് മാ​ത്യു, യൂ​ണിയ​ൻ ക​ൺ​വീ​ന​ർ സാ​നു ഫി​ലി​പ് സി​ഞ്ചു സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.