തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, January 18, 2022 1:30 AM IST
പ​ത്ത​നാ​പു​രം: കൗ​മാ​ര​ക്കാ​രി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​ഴി ക​ന്നി​മേ​ല്‍ മാ​വി​ള​മേ​ലേ​തി​ല്‍ പ​രേ​ത​നാ​യ അ​ജി-​ല​തി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ഞ്ജ​ലി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​യ മാ​താ​വ് ജോ​ലി​ക്ക് പോ​യി​രു​ന്നു.

ക​ല​യ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നും വീ​ട്ടു​കാ​ര്‍​ക്കും ഈ ​ബ​ന്ധം ഇ​ഷ്ട​മാ​യി​രു​ന്നു എ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. യു​വാ​വു​മാ​യി ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഫോ​ണി​ല്‍ സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ ക​ത​ക​ട​ച്ച് ഷാ​ള്‍ ക​ഴു​ത്തി​ല്‍ കെ​ട്ടി തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു .

ശ​ബ്ദം കേ​ട്ട് സ​ഹോ​ദ​ര​ന്‍ ആ​ദി​ത്യ​ന്‍ ഓ​ടി​വ​ന്ന് ഷാ​ള്‍ അ​റു​ത്തി​ട്ട് അ​യ​ല്‍​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ കു​ന്നി​ക്കോ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള​ളി മെ​ഡി​ക്ക​ല്‍ കോ​ളജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കാ​യി യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് കു​ന്നി​ക്കോ​ട് സിഐ മു​ബാ​റ​ഖ് അ​റി​യി​ച്ചു.