ഡി​പി​ആ​ർ പു​റ​ത്തു​വി​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് വ്യ​ക്ത​മാ​ക്ക​ണം: പി.​സി.​തോ​മ​സ്
Tuesday, January 18, 2022 11:07 PM IST
കൊ​ല്ലം: കെ.​റ​യി​ലി​ന്‍റെ ഡി​പി​ആ​ർ പു​റ​ത്തു​വി​ടി​ല്ലെ​ന്നും അ​ത് ജ​ന​ങ്ങ​ൾ കാ​ണേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ത് വ്യ​ക്ത​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ്.

ഈ ​പ​ദ്ധ​തി ഒ​രു കാ​ര​ണ​വ​ശാ​ലും പ്രാ​യോ​ഗി​ക​മ​ല്ല എ​ന്ന് ഇ​പ്പോ​ഴെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് മ​ന​സി​ലാ​യോ എ​ന്നും തോ​മ​സ് ചോ​ദി​ച്ചു. മ​ന്ത്രി ഗോ​വി​ന്ദ​ൻ, ഡി​പി​ആ​റി​ൽ എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും മാ​റ്റം വ​രു​ത്താം എ​ന്ന് സ​മ്മ​തി​ച്ചു കൊ​ണ്ടും, കെ. ​റ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് ഒ​രു പി​ടി​വാ​ശി​യു​മി​ല്ല എ​ന്നു​മൊ​ക്കെ ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ഇ​പ്പോ​ഴെ​ങ്കി​ലും ബോ​ധ്യ​പ്പെ​ട്ടോ എ​ന്നും തോ​മ​സ് ചോ​ദി​ച്ചു.

സ​ർ​വേ ക​ല്ലു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി വ​സ്തു ഉ​ട​മ​ക​ളു​ടെ അ​നു​മ​തി കൂ​ടാ​തെ സ്ഥാ​പി​ച്ച​ത് അ​ത് സ​ർ​ക്കാ​ർ ത​ന്നെ ഉ​ട​ൻ മാ​റ്റ​ണ​മെ​ന്നും തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.