ഹൈ-​ടെ​ൻ​ഷ​ൻ ലൈ​നു​ക​ളു​ള്ള വൈ​ദ്യു​ത തൂ​ണ് ഒ​ടി​ഞ്ഞു തൂ​ങ്ങി​യ നി​ല​യി​ൽ
Friday, January 21, 2022 10:56 PM IST
ചാ​ത്ത​ന്നൂ​ർ: ഹൈ-​ടെ​ൻ​ഷ​ൻ ലൈ​നു​ക​ളു​ള്ള വൈ​ദ്യു​തി തൂ​ണ് ഒ​ടി​ഞ്ഞ നി​ല​യി​ൽ. ഇ​ത് എ​പ്പോ​ഴും നി​ലം പ​തി​ച്ച് വ​ലി​യ ദു​ര​ന്ത​ത്തി​ന് സാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ആ​ട്ടോ സ്റ്റാ​ന്‍റും നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും എ​പ്പോ​ഴും ആ​ൾ​തി​ര​ക്കു​ള്ള സ്ഥ​ല​ത്താ​ണ് വൈ​ദ്യു​തി തൂ​ണ് അ​പ​ക​ട​ക​ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ന​ല്ല കാ​റ്റ​ടി​ച്ചാ​ൽ ഇ​ത് നി​ലം പൊ​ത്താം. വൈ​ദ്യു​തി ക​മ്പി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ മാ​ത്ര​മാ​ണ് ഇ​തു​വ​രെ നി​ലം പൊ​ത്താ​തി​രു​ന്ന​ത്. വൈ​ദ്യു​തി​ക​മ്പി ക​ൾ പൊ​ട്ടി​യാ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്.

ചാ​ത്ത​ന്നൂ​ർ കെ ​എ​സ് ആ​ർ​ടി​സി ഡി​പ്പോ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഈ ​തൂ​ണ് . തൊ​ട്ട​ടു​ത്തു​ള്ള ട്രാ​ൻ​സ്ഫോ​മ​റി​ൽ നി​ന്നു​ള്ള ഹൈ ​ടെ​ൻ​ഷ​ൻ ലൈ​നു​ക​ൾ ഈ ​തൂ​ണി​ലാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഹൈ-​ടെ​ൻ​ഷ​ൻ ലൈ​നു​ക​ളു​ള്ള​തി​നാ​ൽ ഉ​യ​രം വ​ർ​ധി​പ്പി​ക്കാ​നാ​യി മ​റ്റൊ​രു ചെ​റി​യ തൂ​ണു കൂ​ടി ഇ​തി​നോ​ട് ചേ​ർ​ത്ത് സ്ഥാ​പി​ച്ചു. ഉ​യ​രം വ​ർ​ധി​പ്പി​ക്കാ​ൻ അ​ധി​ക​മാ​യി സ്ഥാ​പി​ച്ച ചെ​റി​യ തൂ​ണാ​ണ് വ​ലി​യ തൂ​ണി​ൽ നി​ന്നു​ള്ള ബ​ന്ധം വേ​ർ​പ്പെ​ട്ട് തൂ​ങ്ങി നി​ല്ക്കു​ന്ന​ത്.

കെ ​എ​സ് ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​യ്ക്ക് തി​രി​യു​ന്ന മൂ​ല​യ്ക്കും ഓ​ട്ടോ സ്റ്റാ​ന്‍റി​ലു​മാ​ണ് ഈ ​തൂ​ണ് . ഹൈ- ​ടെ​ൻ​ഷ​ൻ ലൈ​നു​ക​ൾ കൂ​ടാ​തെ നി​ര​വ​ധി എ​ൽ​ടി ലൈ​നു​ക​ളും ഇ​തി​ൽ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. തൂ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് നാ​ളേ​റെ​യാ​യെ​ങ്കി​ലും വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ ഇ​തു​വ​രെ​യും ഇ​തു മാ​റ്റാ​നും അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.