വാ​യ്പ ത​ര​പ്പെ​ടുത്തി ​കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Saturday, January 22, 2022 11:10 PM IST
ചാ​ത്ത​ന്നൂ​ർ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ എം​പ്ലോ​യ്മെന്‍റ് ജ​ന​റേ​ഷ​ൻ പ്രോ​ഗ്രാം (പിഎംഇ​ജിപി) ​വ​ഴി വാ​യ്പ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി 11 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി പ്രേ​മ​ജ​യ്ക്കും സ​ഹാ​യി​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ചാ​ത്ത​ന്നൂ​ർ എ​സിപി​യ്ക്ക് പ​രാ​തി ന​ല്കിയ​ത്.

പ​രാ​തി​ക്കാ​രി​ൽ നി​ന്ന് ഒ​രു ല​ക്ഷം മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​വ​രെ​യാ​ണ് ഇ​വ​ർ വാ​ങ്ങി​യ​ത്. പ​രാ​തി​ക്കാ​രാ​യ പ​ത്ത് പേ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. ഇ​വ​ർ​ക്ക് ത​യ്യ​ൽ​ക്ക​ട​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും തു​ട​ങ്ങു​ന്ന​തി​നും പു​രു​ഷ​ന്മാ​ർ​ക്ക് ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ​ വ​ർ​ക്ക് ഷോ​പ്പി​നും അ​ഞ്ചു ല​ക്ഷം മു​ത​ൽ വാ​യ്പ അ​നു​വ​ദി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽകിയി​രു​ന്നു.

ഒ​രു കംപ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും അ​പേ​ക്ഷ ത​യാ​റാ​ക്കി ഖാ​ദി ബോ​ർഡി​ന്‍റെ ഓ​ഫീ​സി​ലേ​യ്ക്ക് അ​യ​ച്ച​താ​യാ​ണ് പ്രേ​മ​ജ പ​രാ​തി​ക്കാ​രെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. തു​ക കൈ​പ്പ​റ്റി മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വാ​യ്പ കി​ട്ടാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക്കാ​ർ കൊ​ല്ല​ത്തെ ഖാ​ദി ബോ​ർ​ഡ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ങ്ങനെ ​അ​പേ​ക്ഷ​ക​ൾ അ​വി​ടെ കി​ട്ടി​യി​ട്ടി​ല്ലെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്.

പി​എംഇ​ജി​പി വാ​യ്പ​യ്ക്കാ​യി ഇ​ട​നി​ല​ക്കാ​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​വ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.