സ്ലാ​ബ് നി​ര​ത്തി​യ​ വ​ഴി ​ര​ഹ​സ്യ​മാ​യി ഉ​ദ്ഘാ​ട​നം​ ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Saturday, January 22, 2022 11:17 PM IST
കു​ണ്ട​റ: ഓ​ട​യ്ക്കുമേ​ൽ​ സ്ലാ​ബ് നി​ര​ത്തി​ നി​ർമി​ച്ച വ​ഴി​യു​ടെ ഉ​ദ്ഘാ​ട​നം എം​എ​ൽ​എ​യോ മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളോ​ അ​റി​യാ​തെ സി​പി​എം പ​രി​പാ​ടി​യാ​ക്കി മാ​റ്റി ര​ഹ​സ്യ​മാ​യി​ ഉ​ദ്ഘാ​ട​നം ​ചെ​യ്യാ​നു​ള്ള നീ​ക്കം​ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.​ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ​ചി​റ​യി​ൽ പ​ള്ളി​ത്താ​ഴ​ത്ത് ഭാ​ഗ​ത്താ​ണ് ഓ​ട​യ്ക്കുമേ​ൽ​ സ്ലാ​ബ്നി​ര​ത്തി വ​ഴി നി​ർ​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നും അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ് ഈ ​വ​ഴി.

പ്ര​തി​പ​ക്ഷ​ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ ​നീ​ക്കം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ര​ള​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​പ്ര​സി​ഡ​ന്‍റ് പി. ​നി​സാ​മു​ദ്ദീ​ൻ​പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ​പൊ​തു​മു​ത​ൽ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളെ ​ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​നൗ​ഫ​ൽ, ജോ​ൺ കു​മാ​ർ, പ്ര​സ​ന്ന പ​യ​സ് എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി അ​യ​ച്ചു.