നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി കൊ​ട്ടോ​ടി നി​സാം അ​റ​സ്റ്റി​ല്‍
Sunday, January 23, 2022 10:48 PM IST
അ​ഞ്ച​ല്‍ : വ​ധ​ശ്ര​മ​മ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ചി​ത​റ സ്വ​ദേ​ശി കൊ​ട്ടോ​ടി നി​സാം എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ നാ​ലു​മു​ക്ക് സ്വ​ദേ​ശി​യാ​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യേ​യും മാ​താ​വി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ നി​സാം ഒ​ളി​വി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ല​ത്ത് എ​ത്തി​യ നി​സാം നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ചി​ത​റ എ​സ്ഐ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ നി​സാ​മി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. അ​തേ​സ​മ​യം സ്റ്റേ​ഷ​നി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ പ്ര​തി​യു​ടെ സു​ഹൃ​ത്ത് അ​മ്പു എ​ന്ന് വി​ളി​ക്കു​ന്ന വി​ഷ്ണു കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു. പോ​ലീ​സ് പോ​ലീ​സ് പി​ന്നീ​ട് ഇ​യാ​ളെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.