ജ​നം സ​ഹ​ക​രി​ച്ചു, നി​ര​ത്തു​ക​ൾ വി​ജ​നം
Sunday, January 23, 2022 10:57 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന​ലെ ഏ​ർ​പ്പെ​ടു​ത്തി​യ മി​നി ലോ​ക്ഡൗ​ൺ ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണം. ലോ​ക് ഡൗ​ണി​ന് സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു ജി​ല്ല​യി​ൽ എ​മ്പാ​ടും.

ക​ട ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു​കി​ട​ന്നു. പ​ഴം, പ​ച്ച​ക്ക​റി, പാ​ൽ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ​ക്കും മാ​ത്ര​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന അ​നു​മ​തി. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ങ്കി​ലും ആ​ൾ​ക്കാ​ർ കാ​ര്യ​മാ​യി എ​ത്തി​യി​ല്ല.

ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​കാ​ൻ അ​നു​മ​തി ഇ​ല്ലാ​ത്ത​ത് കാ​ര​ണം ഹോ​ട്ട​ലു​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും തു​റ​ന്നി​ല്ല. കാ​ര്യ​മാ​യി ആ​ൾ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ തു​റ​ന്ന ഹോ​ട്ട​ലു​ക​ൾ ഉ​ച്ച​യോ​ടെ അ​ട​ക്കു​ക​യും ചെ​യ്തു. തു​റ​ന്ന ബേ​ക്ക​റി​ക​ളി​ലും സ​മാ​ന​മാ​യി​രു​ന്നു സ്ഥി​തി.

ഹ​ർ​ത്താ​ലി​ന് സ​മാ​ന​മാ​യി​രു​ന്നു ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തെ​യും സ്ഥി​തി. നി​ര​ത്തു​ക​ൾ പൊ​തു​വേ വി​ജ​ന​മാ​യി​രു​ന്നു. പ​ല​യി​ട​ത്തും മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ പോ​ലും തു​റ​ന്നി​ല്ല.

ഓ​ട്ടാ, ടെ​മ്പോ, ടാ​ക്സി എ​ന്നി​വ നി​ര​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ളും ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. കൊ​ല്ലം വ​ഴി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ പ​ല​തും ഓ​ടി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു.

ട്രെ​യി​നു​ക​ൾ ഓ​ടി​യെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പ​രി​മി​ത​മാ​യി​രു​ന്നു. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ര​ണ്ട് ദി​വ​സം മു​മ്പ് ത​ന്നെ റെ​യി​ൽ​വേ ഒ​രാ​ഴ്ച​ത്തേ​യ്ക്ക് റ​ദ്ദ് ചെ​യ്തി​രു​ന്നു. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ട​ക്കം പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ന​ന്നെ കു​റ​വാ​യി​രു​ന്നു.

പോ​ലീ​സ് ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും പു​ല​ർ​ച്ചെ മു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം കാ​ര്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ കാ​ര്യ​മാ​യി ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ൾ ഉ​ച്ചയോ​ടെ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ത​മി​ഴ്നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ക​യും ചെ​യ്തു. അ​ന്ത​ർ സം​സ്ഥാ​ന യാ​ത്രി​ക​രെ ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യു​മു​ണ്ടാ​യി.

ബാ​റു​ക​ളും മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നി​ല്ല. ക​ള്ളു​ഷാ​പ്പു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത് കാ​ര​ണം രാ​വി​ലെ ഷാ​പ്പു​ക​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ച്ച​യോ​ടെ സ്റ്റോ​ക്ക് തീ​ർ​ന്നു.

കു​ണ്ട​റ: രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ന​ട​പ്പി​ലാ​ക്കി​യ മി​നി ലോ​ക്ഡൗ​ൺ മൂ​ലം​നാ​ടെ​ങ്ങും നി​ശ്ച​ല​മാ​യി. ജ​നം വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യി​ല്ല. കു​ണ്ട​റ മേ​ഖ​ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ എ​ല്ലാം​ത​ന്നെ വി​ജ​ന​മാ​യി​രു​ന്നു.

ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. സ്വ​കാ​ര്യ​ബ​സു​ക​ൾ പോ​ലും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും നി​ര​ത്തി​ൽ ക​ണ്ടി​ല്ല.

കു​ണ്ട​റ, അ​ഞ്ചാ​ലും​മൂ​ട്, ക​രി​ക്കോ​ട് മേ​ഖ​ല​ക​ളി​ൽ തു​റ​ക്കാ​ൻ അ​നു​മതിയുള്ള സ്ഥാപനങ്ങളും വ​ള​രെ കു​റ​ച്ചേ തു​റ​ന്നി​രു​ന്നുള്ളു. അ​വ​ശ്യ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ​ കു​റ​വാ​യി​രു​ന്നു.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ അ​നാ​വ​ശ്യ യാ​ത്ര ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ 10 പേ​രു​ടെ പേ​രി​ൽ കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ പോ​ലും അ​ട​ഞ്ഞു​കി​ട​ന്നു. കെഎ​സ്​ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും ബ​സു​ക​ളി​ല്‍ നാ​മ​മാ​ത്ര​മാ​യ യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​ത്യാ​വ​ശ്യ​ത്തി​നാ​യി ചു​രു​ക്കം ചി​ല ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് അ​ഞ്ച​ല്‍ അ​ട​ക്ക​മു​ള്ള പ​ട്ട​ണ​ങ്ങ​ളി​ല്‍ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. അ​ഞ്ച​ല്‍ ആ​ര്‍ ഒ ​ജം​ഗ്ഷ​നി​ല്‍ രാ​വി​ലെ മു​ത​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തി​യി​രു​ന്നു. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത് എ​ങ്കി​ലും വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ഉ​ള്‍​പ്പ​ടെ പോ​ലീ​സ് വ​ലി​യ പി​ടി​വാ​ശി കാ​ണി​ച്ചി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ളുള്ള സ്ഥ​ല​മാ​യി അ​ഞ്ച​ല്‍ മാ​റു​മ്പോ​ള്‍ നി​യ​ന്ത്ര​ണങ്ങ​ളോ​ട് ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.

ഏ​രൂ​രി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്ന് ജം​ഗ്ഷ​നി​ല്‍ ത​ന്നെ രാ​വി​ലെ മു​ത​ല്‍ പോ​ലീ​സ് പി​ക്ക​റ്റിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വി​ടെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്കം അ​ട​ഞ്ഞു​കി​ട​ന്നു. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. ഇ​ട​റോ​ഡു​ക​ളി​ലും, തോ​ട്ടം മേ​ഖ​ല​യി​ലും അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലും പോ​ലീ​സ് പട്രോ​ളി​ംഗും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​യി​രു​ന്നു. അ​ന​വാ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രെ താ​ക്കീ​ത് ന​ല്‍​കി തി​രി​കെ അ​യ​ച്ചു. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ള്‍ കോ​വി​ഡ്‌ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ചു

പു​ന​ലൂ​ർ: നിയന്ത്രണങ്ങളെത്തുടർന്ന് ​ പു​ന​ലൂ​ർ ന​ഗ​രം നി​ശ്ച​ല​മാ​യി. വ​ള​രെ​ക്കു​റ​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ നി​ര​ത്തി​ലി​റ​ങ്ങി​യു​ള്ളു. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ് ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ​കെ​എ​സ്​ആ​ർ​ടി​സി 12 സ​ർ​വ്വീ​സു​ക​ൾ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. ഏ​ഴ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും അ​ഞ്ച് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളും ന​ട​ത്തി. യാ​ത്ര​ക്കാ​ർ തീ​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ലാ​ണ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തെ​ന്ന് കെ​എ​സ്​ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പോ​ലീ​സ് പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​യി​രു​ന്നു. ഹ​ർ​ത്താ​ലി​ന്‍റെ പ്ര​തീ​തി​യാ​ണ് ഇ​ന്ന​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

കു​ള​ത്തൂ​പ്പു​ഴ: നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഹ​ര്‍​ത്താ​ലി​നു സ​മാ​ന​മാ​യി മാ​റി. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ, സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും ത​ന്നെ ഓ​ടി​യി​ല്ല. വി​വാ​ഹ​ങ്ങ​ള്‍​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ചു​രു​ക്കം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​വ​ല​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ അ​നാ​വ​ശ്യ​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു.