രോ​ഗി​ക​ളാ​യ അ​ച്ഛ​നെ​യും മ​ക​നെ​യും ആ​ശ്ര​യ സ​ങ്കേ​തം ഏ​റ്റെ​ടു​ത്തു
Monday, January 24, 2022 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: സം​ര​ക്ഷി​യ്ക്കാ​ൻ ആ​രു​മി​ല്ലാ​തെ രോ​ഗ​ങ്ങ​ളു​ടെ ത​ട​വ​റ​യി​ൽ ക​ഴി​ഞ്ഞു​വ​ന്ന അ​ച്ഛ​നും മ​ക​നും ആ​ശ്ര​യ സ്നേ​ഹ​ക്കൂ​ടാ​ര​മാ​യി.

കു​ണ്ട​റ അ​മ്പി​പൊ​യ്ക തെ​ക്കേ​ക്ക​ര ച​രു​വി​ള വീ​ട്ടി​ൽ തോ​മ​സ് (70) മ​ക​ൻ ജോ​യ് തോ​മ​സ് (42) എ​ന്നി​വ​രെ​യാ​ണ് ആ​ശ്ര​യ സ​ങ്കേ​തം ഏ​റ്റെ​ടു​ത്ത​ത്. കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി വാ​ർ​ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ നി​മി​ത്തം തോ​മ​സ് ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പ​മാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മ​ക​ന്‍റെ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളും.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന തോ​മ​സി​ന് ര​ണ്ടു മ​ക്ക​ളാ​ണ് ഉ​ള്ള​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മ​രി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ച്ചു . വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ​തോ​ടെ​യാ​ണ് തോ​മ​സി​ന് പ​ണി​യെ​ടു​ക്കാ​ൻ ക​ഴി​യാ​താ​യ​ത് . അ​തോ​ടെ തോ​മ​സി​ന്‍റെ ജീ​വി​തം ക​ഷ്ട​ത്തി​ലാ​യി . വാ​ർ​ദ്ധ​ക്യ പെ​ൻ​ഷ​ൻ മാ​ത്ര​മാ​ണ് ഏ​ക​വ​രു​മാ​നം . നി​വ​ർ​ന്നു നി​ല്ക്കാ​ൻ പോ​ലും ശേ​ഷി​യി​ല്ലാ​ത്ത തോ​മ​സി​നെ മ​നോ​രോ​ഗി​യാ​യ മ​ക​ൻ സ്ഥി​ര​മാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നു.

ഇവരുടെ ദു​രി​ത​ജീ​വി​തം മ​ന​സി​ലാ​ക്കി കു​ണ്ട​റ സെ​ന്‍റ്് ​തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി വി​കാ​രി ഫാ. ​എ​ബ്ര​ഹാം ജെ.​പ​ണി​ക്ക​ർ ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സാം ​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇവരെ ആ​ശ്ര​യ​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യ​ൽ, മൈ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജി ​നാ​ഥ്, ആ​ശ്ര​യ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ശാ​ന്ത​ശി​വ​ൻ, ക​ല​യ​പു​രം ജോ​സ്, ജോ​ൺ കു​രി​കേ​ശു തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ഇ​രു​വ​ർ​ക്കും ആ​ജീ​വ​നാ​ന്ത സം​ര​ക്ഷ​ണ​വും ചി​കി​ത്സ​യും ആ​ശ്ര​യ ന​ൽ​കും.