ക്ല​സ്റ്റ​റു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ര്‍
Monday, January 24, 2022 11:20 PM IST
കൊല്ലം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ രൂ​പ​പ്പെ​ടു​ന്ന കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ള്‍ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം കൈ​മാ​റാ​ത്ത സ്ഥാ​പ​ന മേ​ധ​ആ​വി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ വീ​ഴ്ച വ​രു​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​ന്‍ അ​വ​ലോ​ക​ന യോ​ഗ​തീ​രു​മാ​നം. ക്ല​സ്റ്റ​റു​ക​ളു​ടെ വി​വ​രം യ​ഥാ​സ​മ​യം ആ​രോ​ഗ്യ​വ​കു​പ്പി​നെ​യാ​ണ് അ​റി​യി​ക്കേ​ണ്ട​ത്.

കോ​വി​ഡ് വാ​ര്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ള്‍​ക്കും കാ​ല​താ​മ​സ​മി​ല്ലാ​തെ ചി​കി​ത്സ എ​ന്നി​വ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധി​ച്ച് കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു സ​ബ് ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​ര്‍ആ​ര്‍ടി ​അം​ഗ​ങ്ങ​ള്‍​ക്ക് കി​ല വ​ഴി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി വ​രു​ന്നു. ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​ക്കൊ​ള്ളു​ക​യാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും എ​ണ്ണം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല​ത്തി​ല്‍ സം​വി​ധാ​ന​വു​മൊ​രു​ക്കും.

ജി​ല്ല നി​ല​വി​ല്‍ എ ​കാ​റ്റ​ഗ​റി​യി​ലാ​ണ്. വാ​രാ​ന്ത്യ പോ​ലീ​സ് പ​ട്രോ​ളിം​ഗ്, പ​രി​ശോ​ധ​ന​ക​ള്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി ത​ന്നെ തു​ട​രും. കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് ത​ട​സമു​ണ്ടാ​കി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തും. സ​ര്‍​ക്കാ​ര്‍ -എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ 9, 10 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ 93 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി എ​ന്നും ജി​ല്ലാ ക​ളക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യ​ല്‍, സ​ബ് ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ, സി​റ്റി പോലി​സ് ക​മ്മി​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​ന്‍, എ​ഡി​എം എ​ന്‍. സാ​ജി​താ ബീ​ഗം, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.ബി​ന്ദു മോ​ഹ​ന്‍, ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.ആ​ര്‍.സ​ന്ധ്യ, മ​റ്റു ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​ശു​പ​ത്രി പ്ര​തി​നി​ധി​ക​ള്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.