വ​നി​താ സം​ഘം യൂ​ണി​യ​ൻ ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
Thursday, May 5, 2022 11:51 PM IST
ചാ​ത്ത​ന്നൂ​ർ : എ​സ്എ​ൻ ഡി ​പി യോ​ഗം ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​നി​ൽ ശാ​ഖാ​യോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ക​ലാ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. കേ​ന്ദ്ര വ​നി​താ സം​ഘ​ത്തി​ന്‍റെ നി​ർ​ദേ​ശ​നു​സ​ര​ണം ക​ലാ മ​ത്സ​ര​ങ്ങ​ൾ 578 -ാംന​മ്പ​ർ ഏ​റം ശാ​ഖാ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​യ​ൻ ഓ​ഫീ​സി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി ​ബി ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജ്ജീ​വ് സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ ​ന​ട​രാ​ജ​ൻ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത്. വി, ​ആ​ർ. ഗാ​ന്ധി, കെ. ​സു​ജ​യ്കു​മാ​ർ, ആ​ർ. ഷാ​ജി, പി. ​സോ​മ​രാ​ജ​ൻ, കെ. ​ചി​ത്രാ​ഗ​ത​ൻ, വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ശി​വാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി ബീ​നാ പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.