കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ടി ത​ക​ർ​ന്ന് വീ​ണ് മ​രി​ച്ച തൊ​ഴി​ലാ​ളി​യു​ടെ സം​സ്കാ​രം ന​ട​ത്തി
Thursday, May 5, 2022 11:51 PM IST
കു​ണ്ട​റ: കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ടി ത​ക​ർ​ന്നു കി​ണ​റ്റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട് മ​രി​ച്ച നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യു​ടെ സം​സ്കാ​രം ന​ട​ത്തി.

എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് പാ​ല​ക്കു​ന്നി​ൽ വീ​ട്ടി​ൽ ഗി​രീ​ഷ് കു​മാ​ർ (47) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പെ​രി​നാ​ട് വെ​ള്ളി​മ​ൺ ചെ​റു​കു​ള​ത്ത് ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 5.30 നാ​യി​രു​ന്നു തൊ​ടി ഇ​ടി​ഞ്ഞ് വീ​ണ് ഇ​യാ​ൾ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്.

കി​ണ​റി​ന് സ​മാ​ന്ത​ര​മാ​യി വി​സ്തൃ​തി​യി​ൽ കു​ഴി ഉ​ണ്ടാ​ക്കി​യാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30 വ​രെ തു​ട​ർ​ച്ച​യാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ‌​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മു​ത​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 7.15ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ഴു​കോ​ൺ പ​രു​ത്തും​പാ​റ കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​യാ​യ ഗി​രീ​ഷ്കു​മാ​ർ ഫാ​ക്ട​റി​യി​ൽ ജോ​ലി ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു പ​ല ജോ​ലി​ക​ൾ​ക്കും പോ​കു​മാ​യി​രു​ന്നു. വെ​ള്ളി​മ​ൺ സ്വ​ദേ​ശി​യും സു​ഹൃ​ത്തു​മാ​യ ഹ​രി​യു​ടെ പ്ലം​ബിം​ഗ് ജോ​ലി​യി​ൽ കി​ണ​റി​നു​ള്ളി​ലെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ വെ​ള്ളി​മ​ണി​ൽ എ​ത്തി​യ ഗി​രീ​ഷ് കു​മാ​ർ കി​ണ​ർ വൃ​ത്തി​യാ​ക്കി​യ ശേ​ഷം ക​ര​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ട​യി​ൽ തൊ​ടി ഇ​ടി​ഞ്ഞു താ​ഴു​ക​യും കി​ണ​റി​ന് ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ ഇ​യാ​ളു​ടെ പു​റ​ത്തേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ൻ ക​ട​പ്പാ​ക്ക​ട, കു​ണ്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി കി​ണ​റി​ന് അ​ടി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ഫ​ല​മാ​യി. കി​ണ​റി​നു​ള്ളി​ലെ ജ​ല​വി​താ​നം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.

കു​ണ്ട​റ പോ​ലീ​സ് എ​സ്എ​ച്ച്ഒ മ​ഞ്ജു ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.