മൂ​ന്നാ​ര്‍ ഉ​ല്ലാ​സ​യാ​ത്ര: ബു​ക്കി​ങ് തു​ട​ങ്ങി
Friday, May 13, 2022 11:32 PM IST
കൊല്ലം: കെ​എ​സ്​ആ​ര്‍​ടി​സി ബജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ 26 നു​ള്ള വാ​ഗ​മ​ണ്‍ വ​ഴി മൂ​ന്നാ​ര്‍ ഉ​ല്ലാ​സ യാ​ത്ര​യു​ടെ ബു​ക്കിം​ഗ് കൊ​ല്ലം കെ​എ​സ്​ആ​ര്‍​ടിസി ഡി​പ്പോ​യി​ല്‍ ആ​രം​ഭി​ച്ചു.
കൊ​ല്ലം ഡി​പ്പോ​യി​ല്‍ നി​ന്നും 26 ന് ​രാ​വി​ലെ 5.10 നു ​ആ​രം​ഭി​ക്കു​ന്ന യാ​ത്ര കൊ​ട്ടാ​ര​ക്ക​ര,അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട, റാ​ന്നി,മു​ണ്ട​ക്ക​യം ഏ​ല​പ്പാ​റ വ​ഴി വാ​ഗ​മ​ണ്‍ എ​ത്തു​ന്നു.​വാ​ഗ​മ​ണി​ല്‍ അ​ഡ്വെ​ഞ്ച​ര്‍ പാ​ര്‍​ക്ക്, പൈ​ന്‍ വാ​ലി, മൊ​ട്ട​ക്കു​ന്ന് എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ക​ട്ട​പ്പ​ന വ​ഴി ഇ​ടു​ക്കി ഡാം, ​ചെ​റു​തോ​ണി ഡാം ​എ​ന്നി​വ ക​ണ്ടു ക​ല്ലാ​ര്‍​കു​ട്ടി വ്യൂ ​പോ​യി​ന്‍റ,് വെ​ള്ള​തൂ​വ​ല്‍, ആ​ന​ച്ചാ​ല്‍ വ​ഴി ആ​ദ്യ ദി​നം മൂ​ന്നാ​റി​ല്‍ യാ​ത്ര അ​വ​സാ​നി​ക്കും.
27 നു ​രാ​വി​ലെ 8.30 നു ​മൂ​ന്നാ​റി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍, മാ​ട്ടു​പ്പെ​ട്ടി ഡാം, ​എ​ക്കോ പോ​യി​ന്‍റ്, കു​ണ്ട​ള ഡാം, ​ടോ​പ് സ്റ്റേ​ഷ​ന്‍, ഷൂ​ട്ടിം​ഗ് പോയിന്‍റ്‌​സ്, ഫ്‌​ള​വ​ര്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് വൈ​കു​ന്നേ​രം 6 മ​ണി​ക്ക് മൂ​ന്നാ​റി​ല്‍ എ​ത്തി രാ​ത്രി ഏ​ഴിന് അ​ടി​മാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര വ​ഴി 28 പു​ല​ര്‍​ച്ചെ ര​ണ്ടിന് കൊ​ല്ലത്ത് എ​ത്തി​ച്ചേ​രു​ന്നു. ബു​ക്കിം​ഗ് തു​ക 1150 രൂ​പ. (മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ്ലീ​പ്പ​ര്‍ ബ​സി​ല്‍ സൗ​ക​ര്യ​വും) (ഭ​ക്ഷ​ണ​വും,സ​ന്ദ​ര്‍​ശ​ന​സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വേ​ശ​ന ഫീ​സും ഒ​ഴി​കെ.) ബു​ക്കിം​ഗി​ന് 8921950903, 9496675635

കു​ണ്ട​റ സൗ​ഹൃ​ദ​വേ​ദി
ന​ഴ്‌​സ​സ് ദി​നാ​ച​ര​ണം ന​ട​ത്തി

കു​ണ്ട​റ: കു​ണ്ട​റ സൗ​ഹൃ​ദ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞി​ര​കോ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​ര്‍​ദ്ദേ​ശീ​യ ന​ഴ്‌​സ​സ് ദി​നാ​ച​ര​ണം ന​ട​ത്തി.​ പി.​സി.​വി​ഷ്ണു​നാ​ഥ് എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​അ​ഭ​യ, സാ​ബു ബെ​ന​ഡി​ക്ട്, ആ​ൽ​ബ​ർ​ട്ട് റോ​ക്കി, കെ.​ജെ.​സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഴ്‌​സു​മാ​ർ​ക്ക് റോ​സാ​പ്പൂ​ക്ക​ളും മ​ധു​ര​വും ന​ൽ​കി.