വ​യോ​ധി​ക​ന്‍റെ ദു​രൂ​ഹ മ​ര​ണം; തു​ട​ര​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്
Thursday, May 19, 2022 10:21 PM IST
കൊ​ട്ടി​യം: വ​യോ​ധി​ക​ൻ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കൊ​ട്ടി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ നി​യ​മി​ച്ച് ഉ​ത്ത​ര​വാ​യി.
ക​ഴി​ഞ്ഞ ജ​നു​വ​രി 7 ന് ​ത​ഴു​ത്ത​ല പി ​കെ ജം​ഗ്ഷ​നി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ മ​ര​ണ​പ്പെ​ട്ട കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി കെ ​എ​സ് സു​രേ​ന്ദ്ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സു​രേ​ന്ദ്ര​ന്‍റെ മ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി.
സു​രേ​ന്ദ്ര​ൻ മ​ക്ക​ളാ​യ ജ​യ​ച​ന്ദ്ര​ൻ റ്റി ​എ​സ്, ജ​യ​ൻ റ്റി ​എ​സ്, അ​നി എ​സ് എ​ന്നി​വ​ർ ആ​ദ്യം കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്ന​തും ഈ ​പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സോ​ണി ഉ​മ്മ​ൻ കോ​ശി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​തും ആണ്. ക്രൈം​ബ്രാ​ഞ്ച് എ ​സി പി ​ഈ കേ​സി​ൽ കൊ​ട്ടി​യം പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും കാ​ട്ടി റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി​ക്ക് നൽകിയ പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​നാ​യി കൊ​ല്ലം ജി​ല്ലാ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ എ ​സി പി ​പ്ര​തീ​പ്കു​മാ​റി​നെ നി​യോ​ഗി​ച്ചി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് കാ​ട്ടി അ​ദ്ദേ​ഹ​വും റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യി​രു​ന്നാ​ണ്.
തു​ട​ർ​ന്നാ​ണ് ക​മ്മി​ഷ​ണ​ർ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ചി​നെ നി​യ​മി​ച്ച​ത്. ത​ങ്ങ​ളു​ടെ അ​ച്ഛ​ന്‍റെ സ്വ​ത്ത്‌ ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി വ്യാ​ജ​മാ​യി വി​ൽപ​ത്രം ച​മ​ച്ച ശേ​ഷം ഇ​ല്ലാ​താ​ക്കി എ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ മ​ക്ക​ളു​ടെ പ​രാ​തി.
ക​ണ്ണ​ന​ല്ലൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ, ആ​ധാ​രം എ​ഴു​ത്തു​കാ​ര​ൻ എ​ന്നി​വ​രെ​യും പ്ര​തി​ക​ളാ​യി ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.