സൈ​ല​ൻ​സ​ർ ന​ന​യു​ന്നി​ട​ത്തും ബ​സ് ഓ​ടി​ക്ക​രു​തെന്ന് കെഎസ്ആര്‌ടിസി
Friday, May 20, 2022 11:19 PM IST
ചാ​ത്ത​ന്നൂ​ർ: സൈ​ല​ൻ​സ​ർ പൈ​പ്പ് ന​ന​യു​ന്ന ത​ര​ത്തി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടുണ്ടെ​ങ്കി​ൽ ആ ​റോ​ഡി​ലൂ​ടെ ബ​സ് ഓ​ടി​ക്ക​രു​തെ​ന്ന് കെഎ​സ്ആ​ർടി ​സി യു​ടെ മു​ന്ന​റി​യി​പ്പ്. ചോ​ർ​ച്ച​യു​ള്ള ബ​സു​ക​ളും സ​ർ​വീ​സി​ന് അ​യ​യ്ക്ക​രു​തെ​ന്ന് മെ​ക്കാ​നി​ക്ക​ൽ ആന്‍റ് വ​ർ​ക്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ.
ശ​ക്ത​മാ​യ മ​ഴ​യ്ക്കും, മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, ക​ട​ൽ ക്ഷോ​ഭം, റോ​ഡു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ഴ​ൽ, റോ​ഡു​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി കെഎ​സ്ആ​ർടി​സി ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്കു​ന്നു. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത് മു​ൻ​കൂ​ട്ടി ക​ണ്ടു വേ​ണം സ​ർ​വീ​സ് അ​യ​യ്ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ട്ട​യം ജി​ല്ല​യി​ൽ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ​ബ​സ് ഓ​ടി​ച്ച സം​ഭ​വ​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ മു​ന്ന​റി​യി​പ്പ്.
ബ​സി​ന്‍റെ സൈ​സ് ഗ്ലാ​സ്, ഷ​ട്ട​ർ, റൂ​ഫ് ഹാ​ച്ച സ് ​എ​ന്നി​വ പ​രി​ശോ​ധി​ച്ച് ലീ​ക്കും ചോ​ർ​ച്ച​യും ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മേ ബ​സ് സ​ർ​വീ​സി​ന് വി​ട്ടു കൊ​ടു​ക്കാ​വൂ. മ​ഴ​ക്കാ​ല​ത്ത് ടി ഡ​ബ്ള്യുഐ​യി​ൽ കൂ​ടു​ത​ൽ തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. സ്റ്റി​യ​റിം​ഗ്, ബ്രേ​ക്ക് , സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ, ഹോ​ൺ എ​ന്നി​വ പ​രി​ശോ​ധി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പു വ​രു​ത്ത​ണം. എ​ബി​എ​സ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.