ച​വ​റ ബിജെഎം ഗ​വ.​കോ​ളേ​ജി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Saturday, May 21, 2022 11:22 PM IST
ച​വ​റ : സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ച​വ​റ ബിജെഎം ഗ​വ.​കോ​ളേ​ജി​ൽ 24ന് ​ന​ട​ക്കും.​ക​രു​നാ​ഗ​പ്പ​ള്ളി അ​റ്റ് ലസ് ല​ബോ​റ​ട്ട​റി, ടൈ​റ്റാ​നി​യം പ​ർ​പ്പി​ൾ ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​വ​റ ഗ​വ.​കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് യു​ണീ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ 7 മു​ത​ൽ ഉ​ച്ച​യ്ക്ക് 1 വ​രെ കോ​ളേ​ജി​ൽ വ​ച്ച് സൗ​ജ​ന്യ പ്ര​ഷ​ർ, ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ, ക​ണ്ണ് പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ ക്യാ​മ്പു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ രാ​വി​ലെ 7 മു​ത​ൽ 8 വ​രെ​യും നേ​ത്ര​പ​രി​ശോ​ധ​ന രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 1 വ​രെ​യും ന​ട​ക്കു​ന്ന​താ​ണ്. ഫോൺ 9447069564, 7034568397.