ന​ന്മ​കേ​ര​ളം ര​ണ്ടാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, May 21, 2022 11:22 PM IST
കൊ​ല്ലം: ഡെ​മോ​ക്രാ​റ്റി​ക് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ളു​ക​ളി​ലും ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ന്മ കേ​ര​ളം ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി ആ​രം​ഭി​ച്ചു. കൊ​ല്ലം ഫൈ​ൻ ആ​ർ​ട്ട്സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​റം സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ത​കി​ടി കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡന്‍റ് കെ.​പി. ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജേ​ഷ് ആ​ർ. നാ​യ​ർ, ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ, പ്ര​ഫ. ജോ​ൺ മാ​ത്യു കു​ട്ട​നാ​ട്, ഡോ.​പി.​എ​ൽ.​ജോ​സ്, സു​ഖീ രാ​ജ​ൻ, പ്ര​ഫ.​ഡി.​സി. മു​ല്ല​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.