അഞ്ചല്‍ : ചടയമംഗലത്ത് പണം വച്ചുള്ള ചൂതാട്ട സംഘം പിടിയില്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകില്‍ നിന്നുള്ള 15 ഓളം പേരാണ് പിടിയിലായത്. പിടിയിലായവരില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് അംഗവും ഉള്‍പ്പെടുന്നു.
ഇട്ടിവ വയ്യാനം സ്വദേശി ഷഫീക്, ആലപ്പുഴ താമരക്കുളം സ്വദേശി ഷാജി, കല്ലമ്പലം പുതുശേരിമുക്ക് സ്വദേശി നിസാമുദീന്‍, അഞ്ചല്‍ ഏറം സ്വദേശി ഷമീര്‍, ഇടമുളയ്ക്കല്‍ വഞ്ചിപ്പെട്ടി സ്വദേശി മുബാറക്ക്, തടിക്കാട് സ്വദേശി സലിം, തഴമേല്‍ സ്വദേശികളായ അഖില്‍ രാജ്, ബിനു, തിരുവല്ലം പാഞ്ചലൂര് സ്വദേശികളായ ജിതിന്, രതീഷ്, കരവാളൂര്‍ വെഞ്ചെമ്പ് സ്വദേശി നൗഷാദ്, ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി സുരേഷ്കുമാര്‍, വെളിനെല്ലൂര്‍ മീയന സ്വദേശികളായ ജാഫര്‍ഖാന്‍, നൗഫല്‍, വാളകം വയ്ക്കല്‍ സ്വദേശി ജുറൈജ് എന്നിവരാണ് പിടിയിലായത്.
പിടിയിലായവരില്‍ ബിനു അഞ്ചല്‍ ഗ്രാമപഞ്ചായത്ത് തഴമേല്‍ വാര്‍ഡിലെ ബിജെപി പഞ്ചായത്ത് അംഗമാണ്. ചടയമംഗലം റാക്ക് പാലസ് എന്ന ലോഡ്ജില്‍ പണം വച്ചുള്ള ചൂതാട്ടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം പോലീസ് നടത്തിയ പരിശോധനയിലാണ് പതിനഞ്ചംഗ സംഘം പിടിയിലായത്.
ഇവരില്‍ നിന്നും ഒരുലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപയും ഒരു കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ചൂതാട്ട സംഘത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചടയമംഗലം സര്‍ക്കിള്‍ ഇൻസ്പെക്ടർ ബിജു, സബ് ഇന്‍സ്പെക്ടര്‍ മോനിഷ് എന്നിവരുടെ നേതൃത്വത്തിലാണ് ലോഡ്ജില്‍ പരിശോധന നടന്നത്.