വാ​ഹ​ന പ​രി​ശോ​ധ​ന​യും ബോ​ധ​വ​ല്‍​ക്ക​ര​ണ​വും
Monday, May 23, 2022 11:12 PM IST
പു​ന​ലൂ​ര്‍: സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സ് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ക്ഷ​മ​താ പ​രി​ശോ​ധ​ന​യും വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ക്കാ​ര്‍​ക്കാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സും ന​ട​ത്തു​ന്നു.
നാളെ രാവിലെ പത്തിന് ​അ​ടു​ക്ക​ള​മൂ​ല​യി​ലെ മൈ​താ​ന​ത്താ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന. 28ന് രാവിലെ പ​ത്തു​മു​ത​ല്‍ അ​ഞ്ച​ല്‍ ശ​ബ​രി​ഗി​രി സ്‌​കൂ​ളി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സും ന​ട​ക്കും. പ​ങ്കെ​ടു​ത്ത് പ​രി​ശീ​ല​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റ​ണ​മെ​ന്ന് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ എം.​ഷെ​റീ​ഫ് അ​റി​യി​ച്ചു.

മത്സ്യത്തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണം: ബോ​ട്ടു​ട​മ​യെ റി​മാ​ന്‍​ഡ് ചെ​യ്തു

ച​വ​റ: അ​ന്യ സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ക​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ട്ടു​ട​മ​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ​നീ​ണ്ട​ക​ര പൂ​ച്ച​ത്തു​രു​ത്ത് നി​ര്‍​മ​ല ഭ​വ​നി​ല്‍ കു​ഞ്ഞു​മോ​നെ​യാ​ണ് (56) ച​വ​റ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​
പോ​ലി​സ് പ​റ​യു​ന്ന​ത്: മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ​ശ്ചി​മ ബം​ഗാ​ള്‍ സൗ​ത്ത് 24- പ​ര്‍​ഗാ​നാ​സി​ല്‍ ചാ​ന്ദി​പ്പൂ​ര്‍ സ്വ​ദേ​ശി ശ്രീ​ഹ​രി സാ​ഹു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലാ​ണ് അ​റ​സ്റ്റ്. കു​ഞ്ഞു​മോ​ന്‍റെ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യാ​യ ശ്രീ​ഹ​രി സാ​ഹു​വും കൂ​ട്ടു​കാ​രും ക​ട​യി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ കാ​ര​ണം കൂ​ടാ​തെ ശ​ക്തി​കു​ള​ങ്ങ​ര മ​രു​ത്ത​ടി വ​ള​വി​ല്‍​ത്ത​റ ക്രി​സ്റ്റി ജ​യിം​സ്, നീ​ണ്ട​ക​ര മേ​രി​ലാ​ന്‍റ് സ്വ​ദേ​ശി​ക​ളാ​യ ബ്രി​ട്ടോ മ​ന്ദി​ര​ത്തി​ല്‍ ആ​ന്‍റണി ജോ​ര്‍​ജ്, ആ​ല്‍​വി​ന്‍ മ​ന്ദി​ര​ത്തി​ല്‍ ആ​ല്‍​വി​ന്‍ എ​ന്നി​വ​ര്‍ മ​ര്‍​ദി​ച്ച സ​മ​യ​ത്ത് കു​ഞ്ഞു​മോ​ന്‍ ഉ​ണ്ടാ​യി​രു​ന്നു.​
കൊ​ല​പാ​ത​കം കൃ​ത്യ സ​മ​യ​ത്ത് പോ​ലി​സി​ല്‍ അ​റി​യി​ക്കാ​തെ മ​റ​ച്ചു​വെ​ക്കു​ക​യും കൊ​ല​പാ​ത​ക​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് കു​ഞ്ഞു​മോ​ന് എ​തി​രെ​യു​ള്ള കേ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ മ​റ്റ് മു​ന്നു പേ​രെ​യും പി​ടി​കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തി​രു​ന്നു .