ജി​ല്ലാ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം മു​ട്ട​റ സ്കൂ​ളി​ൽ
Thursday, May 26, 2022 11:58 PM IST
കൊ​ട്ടാ​ര​ക്ക​ര: ഈ ​വ​ർ​ഷ​ത്തെ ജി​ല്ലാ സ്കൂ​ൾ പ്ര​വേ​ശ​നോ​ൽ​സ​വം ഓ​ട​നാ​വ​ട്ടം മു​ട്ട​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​ൺ ഒ​ന്നി​ന് ന​ട​ക്കും. മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ൺ പ്ര​വേ​ശ​നോ​ൽ​സ​വ സ​ന്ദേ​ശം ന​ൽ​കും. ചൈ​ൽ​ഡ് ലൈ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ലാ​ലും കി​ഡ്സ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ചെ​യ​ർ​മാ​ൻ പി ​കെ ഗോ​പ​നും നി​ർ​വ​ഹി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും പ്ര​സം​ഗി​ക്കും.