പു​സ്ത​ക ശേ​ഖ​ര​ണ​യ​ജ്ഞം
Friday, May 27, 2022 12:01 AM IST
കൊല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല​യി​ല്‍ 12 ബി​രു​ദ കോ​ഴ്‌​സു​ക​ളും അ​ഞ്ച് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ കോ​ഴ്‌​സു​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വേ​ഷ​ണ സ്വ​ഭാ​വ​മു​ള്ള​തും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യ പു​സ്ത​ക​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ള ലൈ​ബ്ര​റി ഒ​രു​ക്കു​ന്നു.

ഇ​തി​നാ​യി വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ലെ ഗ്ര​ന്ഥ​ങ്ങ​ള്‍ സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി ഗ്ര​ന്ഥ​മ​ഹാ​സ​ഹ​ക​ര​ണ യ​ജ്ഞം ന​ട​ത്തു​ന്നു. ഗ്ര​ന്ഥ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 8113007302 എ​ന്ന ന​മ്പ​രി​ലോ [email protected] എ​ന്ന ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടു​ക.