ക​യ​ർ സം​ഘ​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം ന​ൽ​ക​ണം
Friday, May 27, 2022 10:54 PM IST
ച​വ​റ: ക​യ​ർ സം​ഘ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​യ​ർ വ​ർ​ക്കേഴ്്സ് യൂ​ണി​യ​ൻ സി​ഐറ്റി​യു ച​വ​റ ഏ​രി​യാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ച​വ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫൈ​ബ​ർ പാ​ർ​ക്ക് വി​ക​സി​പ്പി​ച്ച് കൂ​ടു​ത​ൽ പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന പ്ര​മേ​യ​വും സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.
എം. ​കെ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ഏ​രി​യാ സ​മ്മേ​ള​നം സി​പിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡന്‍റ് സി .​കൃ​ഷ്ണ​ൻ​കു​ട്ടി പി​ള്ള അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഡി ​സു​രേ​ഷ് കു​മാ​ർ, രാ​ജ​മ്മ ഭാ​സ്ക്ക​ര​ൻ, ആ​ർ ഗോ​പി, എ​സ് സ​ന്തോ​ഷ്, ഷീ​നാ പ്ര​സാ​ദ്, എം ​വി പ്ര​സാ​ദ്,സെ​ക്ര​ട്ട​റി എ​സ് ശ​ശി​വ​ർ​ണ​ൻ, കെ.​വി ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .
ഭാ​ര​വാ​ഹികൾ: സി. ​കൃ​ഷ്ണ​ൻ​കു​ട്ടി പി​ള്ള-പ്ര​സി​ഡ​ന്‍റ്, എ​ൻ വി​ക്ര​മ കു​റു​പ്പ്, ബേ​ബി​ക്കു​ട്ട​ൻ-വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എ​സ് ശ​ശി​വ​ർ​ണ്ണ​ൻ-സെ​ക്ര​ട്ട​റി, എ​സ് സ​ന്തോ​ഷ്, കെ ​വി ദി​ലീ​പ് കു​മാ​ർ-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ.