റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ: കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേക്ക്
Friday, May 27, 2022 11:27 PM IST
ചാ​ത്ത​ന്നൂ​ർ: നി​യോ​ജ മ​ണ്ഡ​ല​ത്തി​ലെ മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യി .ജ​ന​ങ്ങ​ൾ അ​തി സാ​ഹ​സി​ക​മാ​യാ​ണ് റോ​ഡി​ലൂ​ടെ വാ​ഹ​നം ഓ​ടി​യ്ക്കു​ന്ന​ത്.
പാ​രി​പ്പ​ള്ളി - പ​ര​വൂ​ർ റോ​ഡ് തോ​ടാ​യി മാ​റിയി​ട്ട് ഏ​റെ​ക്കാ​ല​മാ​യി. പാ​രി പ​ള്ളി - കു​ള​മ​ട റോ​ഡി​ൽ അ​ഗാ​ധ ഗ​ർ​ത്ത​ങ്ങ​ളാ​ണ്. പ​ര​വൂ​ർ ചാ​ത്ത​ന്നൂ​ർ റോ​ഡ്, തീ​ര​ദേ​ശ റോ​ഡാ​യ പൊ​ഴി​ക്ക​ര താ​ന്നി റോ​ഡ് തു​ട​ങ്ങി​യ റോ​ഡു​ക​ൾ തോ​ട്ടാ​യി മാ​റി​യി​ട്ട് കാ​ല​ങ്ങ​ളോ​ളം ആ​യി. പൊ​തുമ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യേ​ഗ​സ്ഥ​ർ കു​രു​ട​ൻ ആ​നയെ ​ക​ണ്ട പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്.
ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്ക​ത്ത​ക്ക പ്ര​വൃ​ത്തി​യാ​ണ് അ​ധി​കാ​രി​ക​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന​തെ​ങ്കി​ൽ പൊ​തു​മ​രാ​മ​ത്ത് ആ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർണ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ​ര​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റ് ബി​ജു പാ​രി​പ്പ​ള്ളി അ​റി​യി​ച്ചു.