വാ​ഹ​ന മോ​ഷ​ണം; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ
Sunday, June 19, 2022 11:11 PM IST
കൊ​ല്ലം: ഇ​രു​ച​ക്ര വാ​ഹ​നം മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ മ​ണി​ക്കു​റു​ക​ൾ​ക്ക​കം പോ​ലീ​സ് പി​ടി​യി​ൽ. പാ​രി​പ്പ​ള്ളി മ​ണ്ണ​യ​ത് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ച​ക്ക​ര​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഹ​രീ​ഷ്(18), വി​ല​വൂ​ർ​ക്കോ​ണ​ത്ത് നി​ഥി​ഷ് ഭ​വ​ന​ത്തി​ൽ ഇ​ട്ടൂ​പ്പി എ​ന്ന് വി​ളി​ക്കു​ന്ന മാ​ഹി​ൻ​ലാ​ൽ(20) എ​ന്നി​വ​രാ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സി​ന്‍റ പി​ടി​യി​ലാ​യ​ത്.
പാ​രി​പ്പ​ള്ളി വേ​ള​മാ​നൂ​ർ വി​ഷ്ണു​മു​കു​ന്ദ​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ ബൈ​ക്കാ​ണ് 17 ന് ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​ത്. ആ​ദ​ർ​ശി​ന്‍റെ പ​രാ​തി​യി​ൽ പാ​രി​പ്പ​ള​ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും വീ​ട്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു റോ​ഡു​ക​ളി​ലെ സി​സി​ടി​വി ഉ​ൽ​പ്പെ​ടെ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ള തി​രി​ച്ച​റി​ഞ്ഞ​ത്.
പ്ര​തി​ക​ൾ ഇ​രു​വ​രും മു​ൻ​പും കേ​സു​ക​ളി​ൽ ഉ​ൾ​പെ​ട്ട​വ​രാ​ണ്. മ​ഹി​ലാ​ൽ 2021-ലും ​മോ​ഷ​ണ കേ​സി​ൽ പ്ര​തി​യാ​ണ്, ഹ​രീ​ഷ് പീ​ഡ​ന​മു​ൾ​പ്പെ​ടെ​യു​ള്ള പോ​ക്സോ കേ​സി​ലും പ്ര​തി​യാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ചാ​ത്ത​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി ​ഗോ​പ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പാ​രി​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​രേ​ഷ്കു​മാ​ർ കെ, ​സു​രേ​ഷ്കു​മാ​ർ ബി, ​സി​പി​ഒ​മാ​രാ​യ നൗ​ഷാ​ദ് റാ​വു​ത്ത​ർ, നൗ​ഷാ​ദ് എ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.