കേ​സ​രി​യി​ലെ ലേ​ഖ​നം; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത
Friday, June 24, 2022 12:13 AM IST
കൊ​ല്ലം: വി​ശു​ദ്ധ പ​ദ​വി​യി​ലേ​യ്ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട വി.​ദൈ​വ​സ​ഹാ​യം പി​ള്ള​യു​ടെ ജീ​വി​ത​ത്തെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ആ​ർ​എ​സ്എ​സ് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ കേ​സ​രി മാ​സി​ക​യി​ലെ ലേ​ഖ​നം അ​ങ്ങേ​യ​റ്റം നി​ന്ദ്യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തെ​യും പാ​ര​മ്പ​ര്യ​ത്തെ​യും വി​ശു​ദ്ധ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​യും അ​ത്യ​ന്തം അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ലേ​ഖ​ന​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​ശ്വാ​സ​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​വ​യാ​ണ്. വി. ​ദൈ​വ​സ​ഹാ​യം പി​ള്ള​യു​ടെ ജീ​വി​ത​ത്തെ പ​റ്റി വ​സ്തു​താ വി​രു​ദ്ധ​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ദൈ​വ​സ​ഹാ​യം പി​ള്ള​യും വി​ശു​ദ്ധ പാ​പ​ങ്ങ​ളും എ​ന്ന പേ​രി​ലു​ള്ള കേ​സ​രി ലേ​ഖ​ന​ത്തി​ൽ ഉ​ള്ള​ത്.

നാ​ടി​ന്‍റെ മ​ത​സ്വ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന​തി​നും വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യി​ൽ സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന​തി​നു​മാ​യി വ​ർ​ഗീ​യ ശ​ക്തി​ക​ൾ ന​ട​ത്തു​ന്ന ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ ലേ​ഖ​ന​മെ​ന്ന് ന്യാ​യ​മാ​യും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​രു വി​ഭാ​ഗം വി​ശ്വാ​സി​ക​ൾ ഭ​ക്തി​പൂ​ർ​വം വ​ണ​ങ്ങു​ക​യും പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യു​ന്ന വി. ​ദൈ​വ​സ​ഹാ​യം പി​ള്ള​യെ​കു​റി​ച്ചു​ള്ള വ​സ്തു​താ വി​രു​ദ്ധ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു കേ​സ​രി മാ​സി​ക​യു​ടെ ബ​ന്ധ​പ്പെ​ട്ട​വ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കെ​സി​വൈ​എം കൊ​ല്ലം രൂ​പ​ത ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് രൂ​പ​താ സ​മി​തി അ​റി​യി​ച്ചു.

കെ​സി​വൈ​എം രൂ​പ​താ ആ​സ്ഥാ​ന​ത്ത് വ​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ രൂ​പ​താ പ്ര​സി​ഡ​ന്‍റ് കി​ര​ൺ ക്രി​സ്റ്റ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ന്നി മാ​നു​വ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ധി​ൻ എ​ഡ്വേ​ർ​ഡ്, കെ​സി​വൈ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ലി​ൻ ഡേ​വി​ഡ്, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ഡ്വേ​ർ​ഡ് രാ​ജു, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​നു​വ​ൽ, മ​രി​യ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​മ​ൽ, ബ്രൂ​ട്ട​സ്, എ​ലി​സ​ബ​ത്ത്, എ​യ്ഞ്ച​ൽ, ട്ര​ഷ​റ​ർ അ​ല​ക്സ്‌ ആ​ന്‍റ​ണി, സെ​ന​റ്റ് മെ​മ്പ​ർ​മാ​രാ​യ പ്ര​ബു​ൽ, ബി​ജി​ത തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.