സൈ​ന്യ​ത്തെ കാ​വി​വ​ത്ക​രി​ക്കാ​ൻ ശ്ര​മം: റോ​ണി മാ​ത്യു
Friday, June 24, 2022 12:17 AM IST
കൊ​ല്ലം:​ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ളെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ക്കാ​നും​ സൈ​ന്യ​ത്തെ കാ​വി​വ​ത്ക​രി​ക്കാ​നു​മു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് (എം) ​സം​സ്ഥാ​ന പ്ര​സി​ഡന്‍റ​്‌ റോ​ണി മാ​ത്യു പ​റ​ഞ്ഞു. യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചിന്നക്കട ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

ആ​ശ്രാ​മം റോ​ഡി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച്‌ പോ​സ്റ്റ്‌ ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.​യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്‌ സു​ന​റ്റ് കെ. ​വൈ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്‌ വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്ര​ൻ സ​മ​ര​സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജോ ജോ​സ​ഫ്, ച​വ​റ ഷാ, ​ഇ​ക്ബാ​ൽ കു​ട്ടി, മി​ഥു​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​നീ​ഷ് മാ​റാ​നാ​ട്, ഷെ​ഫീ​ഖ്, ജോ​ളി അ​ല​ക്സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ന​വാ​സ്‌ വി​ള​ക്കു​ടി, ശ​ര​ത് ച​ന്ദ്ര​ൻ, നൗ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.