ന​ട​യ്ക്ക​ൽ ​മി​നി സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കും
Friday, June 24, 2022 11:07 PM IST
ചാ​ത്ത​ന്നൂ​ർ : ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള ന​ട​യ്ക്ക​ൽ മി​നി സ്റ്റേ​ഡി​യം സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പ​ഞ്ചാ​യ​ത്തു​മാ​യി ആ​ലോ​ചി​ച്ച് ചെ​യ്യു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ആ​ശാ​ദേ​വി പ​റ​ഞ്ഞു.

വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ​ഗാ​ന്ധി​ജി ആ​ർ​ട്സ്, സ്പോ​ർ​ട്സ് ക്ല​ബ് ആ​ന്‍റ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രാ​യ മ​നേ​ഷ്, പ്രി​ൻ​സ്, അ​സീം, ജി​ജു​തോ​മ​സ്, ര​ഞ്ചു, അ​നീ​ഷ് എ​ന്നി​വ​രു​ടെ ഓ​ർ​മ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മെ​മ​റീ​സ് ക​പ്പി​നു​വേ​ണ്ടി​യു​ള്ള ന​ട​യ്ക്ക​ൽ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് പ്രസം ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കാ​ൽ നൂ​റ്റാ​ണ്ടാ​യി​ട്ടും സ്റ്റേ​ഡി​യം പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​ൽ കാ​യി​ക​പ്രേ​മി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ര​ണ്ട് മാ​സ​ക്കാ​ല​മാ​യി ന​ട​യ്ക്ക​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു വ​ന്ന മ​ത്സ​ര​ത്തി​ൽ ഗെ​യിം​ചേ​യ്ഞ്ച​ഴ്സ് ഒ​ന്നാം സ്ഥാ​ന​വും ആം​ബ്രോ​സ് ഇ​ല​വ​ൻ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഗി​രീ​ഷ്കു​മാ​ർ ന​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ചി​കി​ത്സാ​ധ​ന​സ​ഹാ​യം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്‌ സ​ത്യ​പാ​ല​ൻ വി​ത​ര​ണം ചെ​യ്തു. ഭ​ര​ണ​ഘ​ട​ന ആ​മു​ഖം പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ പ്ര​മീ​ള ചൊ​ല്ലി കൊ​ടു​ത്തു. കൊ​ല്ലം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ന​ട​ത്തി​യ ബാ​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​നം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം ആ​ശ സ​മ്മാ​നി​ച്ചു. കെ ​മു​ര​ളീ​ധ​ര​കു​റു​പ്പ്, ര​ഞ്ജി​ത്ത് ആ​ർ​യു അ​നി​ൽ​കു​മാ​ർ പി​വി, ര​തീ​ഷ് എ​സ്‌, ശ​ര​ത് രാ​ജ്,സ​ച്ചി​ൻ സ​തീ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.