കാ​ർ വാ​ട​ക​യ്ക്ക് ന​ൽ​കാ​ത്ത വി​രോ​ധം: യു​വാ​വി​നെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ
Friday, June 24, 2022 11:09 PM IST
കൊല്ലം: കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്തു കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​ദി​ച്ച​ന​ല്ലൂ​ർ വെ​ളി​ച്ചി​ക്കാ​ല ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ അ​ൽ​അ​മീ​ൻ മ​ൻ​സി​ലി​ൽ അ​ൽ​അ​മീ​ൻ (26) ആ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
അ​സീം, അ​ൽ അ​മീ​ൻ, അ​ൽ അ​മീ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​ത്തി​ന് കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്തു ന​ൽ​കാ​ൻ സി​യാ​ദ് വി​സ​മ്മ​തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് ഒന്നിന് ഇ​വ​ർ​ക്ക് പു​റ​മേ മ​റ്റു മൂ​ന്നു​പേ​ർ അ​ട​ങ്ങി​യ സം​ഘം സി​യാ​ദി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നും വെ​ളി​യി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന സി​യാ​ദി​ന് നേ​രെ ആ​ക്ര​മി​ക്കു​ന്ന​തി​നാ​യ് ക​ത്തി​യും വ​ടി​യു​മാ​യി വ​രു​ന്ന​ത് ക​ണ്ട ് പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം സ​മീ​പ​ത്തു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഓ​ടി ക​യ​റു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​യാ​ളെ പി​ൻ​തു​ട​ർ​ന്നെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​ന്നാം പ്ര​തി അ​സീം കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി കൊ​ണ്ട ് സി​യാ​ദി​ന്‍റെ തു​ട​യി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി​യാ​യ അ​ൽ അ​മീ​ൻ ക​ത്തി കൊ​ണ്ട ് വ​യ​റി​ന്‍റെ ഇ​ട​തു ഭാ​ഗ​ത്തും കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മൂ​ന്നാം പ്ര​തി​യാ​യ അ​ൽ അ​മീ​റും ക​ണ്ടാല​റി​യാ​വു​ന്ന മ​റ്റു പ്ര​തി​ക​ളും ചേ​ർ​ന്ന് വ​ടി​ക​ൾ കൊ​ണ്ട ് ശ​രീ​ര​ത്ത് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​അ​മീ​ന് ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ര​ഹ​ത്യ, സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം എ​ന്നീ കു​റ്റ​ങ്ങ​ളി​ലു​ള്ള കേ​സ് നി​ല​വി​ലു​ണ്ട ്.
ചാ​ത്ത​ന്നൂ​ർ എസി​പി ബി.​ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ യു.​പി.​വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ഡി.​സ​ജീ​വ​ൻ, സി​പി​ഒ ന​ജീ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.