വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: പ്ര​തി അറസ്റ്റിൽ
Friday, June 24, 2022 11:09 PM IST
കൊല്ലം: വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. പ​ര​വൂ​ർ പൊ​ഴി​ക്ക​ര എ​ള്ളു​വി​ള വീ​ട്ടി​ൽ മ​ഞ്ഞ പ്ര​സാ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജേ​ന്ദ്ര​പ്ര​സാ​ദ് (38) ആ​ണ് പ​ര​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൊ​ഴി​ക്ക​ര എ​ള്ളു​വി​ള വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​നെ​യാ​ണ് ഇ​യാ​ൾ കൊ​ടു​വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.
പ്ര​തി​യാ​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ബ​ന്ധു​വും അ​യ​ൽ​വാ​സി​യും ആ​യ മ​ണി​ക​ണ്ഠ​ന്‍റെ വീ​ട്ടി​ൽ നി​ര​ന്ത​രം പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​രു​ന്നു. ഇ​യാ​ൾ കഴിഞ്ഞ ദിവസം ​രാ​വി​ലെ മ​ണി​ക​ണ്ഠ​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ മ​ദ്യ​പി​ച്ച് ചെ​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് മ​ണി​ക​ണ്ഠ​ൻ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഈ ​വി​രോ​ധ​ത്താ​ൽ 23ന് വൈ​കു​ന്നേ​രം മ​ണി​ക​ണ്ഠ​ൻ സു​ഹൃ​ത്തി​നൊ​പ്പം പ്ര​തി​യു​ടെ വീ​ടി​നു മു​ന്നി​ലൂ​ടെ ഗ​വ​ണ്‍​മെ​ന്‍റ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​മു​ള്ള ക​ട​യി​ൽ പോ​കു​ന്ന​ത് ക​ണ്ട രാ​ജേ​ന്ദ്ര​പ്ര​സാ​ദ് വീ​ട്ടി​ലി​രു​ന്ന കൊ​ടു​വാ​ളെ​ടു​ത്ത് മ​ണി​ക​ണ്ഠ​നെ പു​റ​കി​ൽ കൂ​ടെ വ​ന്ന് വെ​ട്ടു​ക​യാ​യി​രു​ന്നു.
ഇ​ട​ത് ചെ​വി​ക്ക് ഏ​റ്റ വെ​ട്ടി​ൽ താ​ഴെ വീ​ണ മ​ണി​ക​ണ്ഠ​നെ തു​ട​ർ​ന്നും വെ​ട്ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ണി​ക​ണ്ഠ​ന്‍റെ സ​ഹോ​ദ​രി​യും കൂ​ടെ​യു​ണ്ടായി​രു​ന്ന സു​ഹൃ​ത്തും ചേ​ർ​ന്ന് പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ​തി​രെ മു​ൻ​പും പ​രവൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​തി​നും ഇ​ല​ക്ട്രി​സി​റ്റി ആ​ക്ട് പ്ര​കാ​ര​വും കേ​സു​ള്ള​താ​ണ്
പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പ​ക്ട​ർ നി​സ്‌​സാ​ർ എ, ​എ​സ്ഐമാ​രാ​യ നി​ധി​ൻ​ ന​ള​ൻ, നി​സാം, വി​ജ​യ​കു​മാ​ർ, എ​എ​സ്ഐ പ്ര​ദീ​പ്, എ​സ് സി​പി​ഒ റി​ലേ​ഷ് ബാ​ബു, ജ​യ​പ്ര​കാ​ശ് സി​പി​ഒ മാ​രാ​യ ജ​യേ​ഷ്, ഗീ​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.