കേ​ര​ളം ശ്രീ​ല​ങ്ക​യാ​കു​മെ​ന്ന് സിപിഐ​ പ്ര​തി​നി​ധി​ക​ൾ
Saturday, June 25, 2022 11:43 PM IST
ചാ​ത്ത​ന്നൂ​ർ: കേ​ര​ളം ശ്രീ​ല​ങ്ക​യാ​കു​മെ​ന്ന് സി ​പി ഐ ​ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്രീ​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു​ള്ള ച​ർ​ച്ച​യി​ൽ പ്ര​തി​നി​ധി​ക​ൾ. വ​ര​വ​റി​ഞ്ഞ് ചെലവാ​ക്കാ​ത്ത​ത് കേ​ര​ള​ത്തെ നാ​ശ​ത്തി​ലേ​യ്ക്കാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് പ്ര​തി​നി​ധി​യാ​യ പ്രഫ.​ലീ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സി.​അ​ച്ചു​ത മേ​നോ​ൻ മു​ത​ൽ സി ​പി ഐ​യ്ക്ക് പ​ങ്കാ​ളി​ത്ത​മു​ള്ള സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പാ​ക്കി​യ പു​രോ​ഗ​മ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ക​ഴ്ത്തി കാ​ട്ടാ​നാ​ണ് സി ​പി എ​മ്മും ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രും ശ്ര​മി​ക്കു​ന്ന തെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു. കെ - ​റെ​യി​ൽ സി ​പി എ​മ്മി​ന്‍റെ സ്വ​ന്തം പ​ദ്ധ​തി​യാ​യാ​ണ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പാ​രി​സ്ഥി​തി​ക -സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്കെ​തി​രെ സി ​പി ഐ ​സം​സ്ഥാ​ന​നേ​തൃ​ത്വം വേ​ണ്ട രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചി​ല്ല. സി ​പി എ​മ്മി​ന്‍റെ അ​ടി​മ​ക​ളാ​യ നി​ല​പാ​ടാ​യി ഈ ​സം​ഭ​വം.​ കെ - റെ​യി​ൽ പ​ദ്ധ​തി ന​ട​ക്കി​ല്ലെ​ന്ന അ​വ​സ്ഥ എ​ത്തി​യ​പ്പോ​ൾ ഇ​ത് സി ​പി എ​മ്മി​ന്‍റെ പ​ദ്ധ​തി​യ​ല്ല ഇ​ട​തു​മു​ന്ന​ണി​യു​ടെ പ​ദ്ധ​തി​യാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ സി ​പി എം ​ശ്ര​മി​ക്കു​മ്പോ​ൾ സിപിഐ ​നേതൃ​ത്വം അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്നി​ല്ല. സി ​പി ഐ ​മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ളി​ൽ പോ​ലും സി ​പി എം ​കൈ​ക​ട​ത്തു​ക​യും സി ​പി ഐ​യെ അ​പ്ര​സ​ക്ത​മാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെന്നും പ്ര​തി​നി​ധി​ക​ൾ ആ​രോ​പി​ച്ചു.

ഇ​സ്മാ​യി​ൽ - പ്ര​കാ​ശ് ബാ​ബു വി​ഭാ​ഗം അ​ടു​ത്ത കാ​ല​ത്താ​യി പി​ടി​മു​റു​ക്കി​യ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ കാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​നെ​തി​രെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. രാ​ഷ്ട്രീ​യ റി​പ്പോ​ർ​ട്ടി​ലാ​യി​രു​ന്നു ശ​നി​യാ​ഴ്ച ച​ർ​ച്ച ന​ട​ന്ന​ത്. കാ​നം വി​ഭാ​ഗ​ത്തി​ന് ഒ​ട്ടും ആ​ശ്വാ​സ്യ​ക​ര​മാ​യി​രു​ന്നി​ല്ല ച​ർ​ച്ച​ക​ൾ. ഇന്ന് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് സം​ഘ​ട​നാ ച​ർ​ച്ച​ക​ളും ന​ട​ക്കും. മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഭ​ജ​ന​വും ഞാ​യ​റാ​ഴ്ച സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കും.