വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യ്ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്
Sunday, June 26, 2022 11:24 PM IST
അ​ഞ്ച​ല്‍: വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ അ​ഞ്ച​ല്‍ അ​ഗ​സ്ത്യ​കോ​ടി​ന് സ​മീ​പം കോ​മ​ള​ത്താ​ണ് വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്നു പി​ടി​ച്ചു​പ​റി​ച്ച​ത്. കോ​മ​ള​ത്ത് അ​ര​വി​ന്ദ് ആ​രാ​മ​ത്തി​ല്‍ ധ​ര്‍​മ​ല​ത​യു​ടെ മ​ാല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ ധ​ര്‍​മ​ല​ത പ​റ​യു​ന്ന​തി​ങ്ങ​നെ.
വൃ​ക്ക രോ​ഗി​ക​ളാ​യ മ​ക​ളും താ​നും മാ​ത്ര​മാ​ണ് സം​ഭ​വ​സ​മ​യം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​കുന്നേരം അ​ഞ്ച​ര​ക്കും ആ​റി​നു​മി​ട​യി​ല്‍ മു​പ്പ​ത് മു​പ്പ​ത്തി​യ​ഞ്ച് വ​യ​സി​നി​ടെ പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് എ​ത്തു​ക​യും അ​ര്‍​ജു​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍ ഈ ​ഭാ​ഗ​ത്ത് അ​ര്‍​ജു​ന്‍ എ​ന്ന പേ​രി​ല്‍ ര​ണ്ടു​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ ഇ​പ്പോ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ല എ​ന്നും മ​റു​പ​ടി ന​ല്‍​കി​യ ധ​ര്‍​മ​ല​ത അ​ല്‍​പ്പം മാ​റി​യു​ള്ള ക​ട​യി​ല്‍ അ​ന്വേ​ഷി​ച്ചാ​ല്‍ ഒ​രു പ​ക്ഷെ അ​റി​യാം എ​ന്നും പ​റ​ഞ്ഞു. ഇ​തു​കേ​ട്ട് മ​ട​ങ്ങി​പോ​യ യു​വാ​വ് അ​ല്‍​പ്പം ക​ഴി​ഞ്ഞു വീ​ണ്ടും എ​ത്തു​ക​യും താ​ന്‍ അ​ന്വേ​ഷി​ച്ച​യാ​ളു​ടെ വീ​ട് ഈ ​ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ് എ​ന്ന് ധ​ര്‍​മ​ല​ത​യോ​ടെ പ​റ​യു​ക​യും ഒ​പ്പം കു​ടി​യ്ക്ക​നാ​യി അ​ല്‍​പ്പം വെ​ള്ളം ചോ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തെ​ടു​ക്ക​നാ​യി അ​ക​ത്തേ​ക്ക് പോ​യ താ​ന്‍ തി​രി​കെ വ​ന്ന​തും വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന യു​വാ​വ് ക​ഴു​ത്തി​ല്‍ കി​ട​ന്ന മാ​ല​ പ​റി​ച്ച് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.
ഉ​ട​ന്‍ നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പ​രി​ശോ​ധി​ച്ച പോ​ലീ​സ് പ്ര​തി​യെ ഉ​ട​ന്‍ പി​ടി​കൂ​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു.
മോ​ഷ്ടാ​വ് പൊ​ട്ടി​ച്ചെ​ടു​ത്ത മാ​ല മു​ക്കു​പ​ണ്ടം ആ​ണെ​ങ്കി​ലും വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്നു ന​ട​ത്തി​യ ക​വ​ര്‍​ച്ച​യു​ടെ ഞെ​ട്ട​ലി​ല്‍ നി​ന്നും ധ​ര്‍​മ​ല​ത ഇ​നി​യും മോ​ചി​ത​യാ​യി​ട്ടി​ല്ല. അ​ഞ്ച​ലി​ല്‍ അ​ടു​ത്തി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി മാ​ല​പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​യു​ന്ന സം​ഭ​വം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ മ​ാല​പി​ടി​ച്ചു​പ​റി​ച്ച കേ​സി​ല്‍ ര​ണ്ട് ദി​വ​സം മു​മ്പ് കേ​ര​ള​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.