ല​ഹ​രി​ക്കെ​തി​രെ പു​തു​വെ​ളി​ച്ചം: ബീ​ച്ചി​ൽ വി​മു​ക്തി ജ്വാ​ല ​തെ​ളി​യി​ക്ക​ല്‍
Sunday, June 26, 2022 11:26 PM IST
കൊല്ലം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ബീ​ച്ചി​ൽ വി​മു​ക്തി ജ്വാ​ല​തെ​ളി​യി​ക്ക​ല്‍ ച​ട​ങ്ങ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി​ക്കെ​തി​രെ സ​മൂ​ഹ​ത്തി​ന്‍റെ ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് വേ​ണ്ട​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. കെ. ​എ​സ്ഇ​എ​സ്എ ​പ്ര​സി​ഡ​ന്‍റ് എ.​രാ​ജു അ​ധ്യ​ക്ഷ​നാ​യി.
ബീ​ച്ചി​ലെ​ത്തി​യ പൊ​തു​ജ​ന​ങ്ങ​ള​ട​ക്കം ദീ​പം തെ​ളി​യി​ച്ച് ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​യി. സ​ബ് ക​ള​ക്ട​ര്‍ ചേ​ത​ൻ കു​മാ​ർ മീ​ണ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ടീം ​ഹാ​ഗി​യോ​സി​ന്‍റെ പാ​വ നാ​ട​കം "വി​ലാ​പ​ങ്ങ​ൾ​ക്ക് വി​ട' ന​ട​ന്നു.​ ച​ട​ങ്ങി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി.
അ​സിസ്റ്റന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി. ​റോ​ബ​ര്‍​ട്ട്, കെഎ​സ്ഇ ​എ​സ്എ ​സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വ​ർ​ഗീ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​സ​ഞ്ജു കു​മാ​ർ, എ​ക്‌​സൈ​സ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ്‌​കൂ​ള്‍, ന​ഴ്സിം​ഗ് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.