കെ​എം​എം​എ​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, June 28, 2022 10:35 PM IST
ച​വ​റ: പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ കെ​എം​എം​എ​ല്‍ മാ​സം​തോ​റും ക​മ്പ​നി ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സ​ഹാ​യ​ക​മാ​കു​ന്ന​ത് ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ്.
ചി​റ്റൂ​ര്‍ ഗ്രാ​മോ​ദ്ധാ​ര​ണ ലൈ​ബ്ര​റി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് പ​രി​സ​ര വാ​സി​ക​ളാ​യ 400 പേ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. നേ​ര​ത്തെ ലൈ​ഷ്യം എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ ക്യാ​മ്പി​ലും നി​ര​വ​ധി ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.
ചി​കി​ത്സ​ക്കൊ​പ്പം ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ക​മ്പ​നി ന​ല്‍​കു​ന്നു​ണ്ട്. ക​മ്പ​നി​യി​ലെ ചീ​ഫ് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ബി​പി​ന്‍. ബി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ല്‍ പു​തി​യ​കാ​വ് ടി.​ബി സെ​ന്‍റ​റി​ലെ പ്ര​മു​ഖ ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​ന്‍ ഡോ. ​സി.​എ​ന്‍. ന​ഹാ​സി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. കോ​വി​ഡി​ന് ശേ​ഷം ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് പൂ​ര്‍​ണ​തോ​തി​ല്‍ പു​നഃ​രാ​രം​ഭി​ച്ച​ത്. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി സ്ഥി​രം മ​രു​ന്ന ക​ഴി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ക്യാ​മ്പ് സ​ഹാ​യ​ക​ര​മാ​കു​ന്നു​ണ്ട്.