ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു
Wednesday, June 29, 2022 11:10 PM IST
കൊ​ല്ലം: അ​ടി​യ​ന്തി​രാ​വ​സ്ഥ​യു​ടെ വാ​ർ​ഷി​കം ഡെ​മോ​ക്രാ​റ്റി​ക് ഫോ​റ​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ച്ചു. യോ​ഗ​ത്തി​ൽ ത​കി​ടി കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ഇ​ബ്രാ​ഹിം​കു​ട്ടി, പ്ര​ഫ. ഡി.​സി. മു​ല്ല​ശേ​രി, ഫാ.​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ, എ​ഫ്. വി​ൻ​സ​ന്‍റ്, സു​ഖീ രാ​ജ​ൻ, ര​മാ​ദേ​വി, നേ​ഹ മ​രി​യ ജോ​ർ​ജ്, എ. ​സൗ​ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ളെ
തി​രി​ച്ച​റി​ഞ്ഞി​ല്ല

കൊ​ട്ടാ​ര​ക്ക​ര: മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട​യാ​ളെ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ച​റി​ഞ്ഞി​ല്ല.
കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ അ​വ​ശ​നാ​യി ക​ണ്ടെ​ത്തി​യ എ​ഴു​പ​ത് വ​യ​സു വ​രു​ന്ന ആ​ളെ പോ​ലീ​സാ​ണ് ആ​ദ്യം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും പ്ര​വേ​ശി​പ്പി​ച്ച​ത്.
ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം മാ​സ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​റു​പ്പ് നി​റം, ന​ര​ച്ച ത​ല​മു​ടി, 158 സെ.​മീ. ഉ​യ​രം എ​ന്നി​വ​യാ​ണ് അ​ട​യാ​ള​ങ്ങ​ൾ. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ അ​റി​യി​ക്ക​ണം. 9497987039.