പോ​ക്സോ കേ​സ് പ്ര​തി​യെ ​എ​ൽ​ഡി​എ​ഫ് സംരക്ഷിക്കുന്നതായി ആക്ഷേപം
Saturday, July 2, 2022 11:57 PM IST
കു​ണ്ട​റ: കു​ണ്ട​റ​യി​ലെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം പോ​ക്സോ കേ​സ് പ്ര​തി​ക്കൊ​പ്പ​മെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ മു​ക്കൂ​ട് ര​ഘു​വി​നെ സി​പി​ഐ യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. എന്നിട്ടും പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും പാ​ർ​ട്ടി ത​ന്നെ​യെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വെ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.